ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്: 210 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി
Thursday, December 8, 2022 10:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ ചേ​ര്‍​ത്ത​ല താ​ലൂ​ക്കി​ല്‍ ല​ഭി​ച്ച 238 പ​രാ​തി​ക​ളി​ല്‍ 210 എ​ണ്ണം തീ​ര്‍​പ്പാ​ക്കി. വി​വി​ധ വ​കു​പ്പ്, താ​ലൂ​ക്ക്ത​ല മേ​ധാ​വി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ നേ​രി​ട്ടാ​ണ് പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ആ​വ​ശ്യ​മു​ള്ള​വ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​താ​ത് വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്കു കൈ​മാ​റി.

ചേ​ര്‍​ത്ത​ല ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തിന്‍റെ ഉ​ദ്ഘാ​ട​ന​വും ക​ള​ക്ട​ര്‍ നി​ര്‍​വ​ഹി​ച്ചു. അ​ദാ​ല​ത്ത് ദി​വ​സ​മാ​യ ഇ​ന്ന​ലെ ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് പ​രി​ധി​യി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 100 പ​രാ​തി​ക​ളാ​ണ് നേ​രി​ട്ട് ല​ഭി​ച്ച​ത്.

നേ​ര​ത്തെ ല​ഭി​ച്ച 138 പ​രാ​തി​ക​ള്‍ ഉ​ള്‍​പ്പെടെ​യാ​ണ് 238 പ​രാ​തി​ക​ള്‍ പ​രി​ഗ​ണി​ച്ച​ത്. അ​തി​ര്‍​ത്തി പ്ര​ശ്നം, സ്വ​ത്ത് ത​ര്‍​ക്കം, വ​ഴിത്തര്‍​ക്കം, വീ​ട് നി​ര്‍​മാ​ണം, ബാ​ങ്കിം​ഗ് തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത്.