പ​താ​കജാ​ഥ ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്
Thursday, December 8, 2022 10:45 PM IST
ആ​ല​പ്പു​ഴ: അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ 35-ാമ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മേ​ള​ന ന​ഗ​റി​ൽ ഉ​യ​ർ​ത്താ​നു​ള്ള പ​താ​ക ആ​ല​പ്പു​ഴ വ​ലി​യ ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന്. തൃ​ശൂ​രി​ൽ 13 മു​ത​ൽ 16 വ​രെ​യാ​ണ് ദേ​ശീ​യ സ​മ്മേ​ള​നം.

പ​താ​ക ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് വ​ലി​യ ചു​ടു​കാ​ട് ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​നു സ​മീ​പം ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​കെ​എ​സ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​വി​ജ​യ​കു​മാ​റി​നു പ​താ​ക കൈ​മാ​റി​ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ക​ർ​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ഹ​രി​ശ​ങ്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.