പ​ഠ​ന​മു​റി​യു​ടെ ബാ​ക്കി തു​ക ല​ഭി​ക്കാ​ന്‍ ന​ട​പ​ടി; ആ​ശ്വാ​സ​ത്തി​ല്‍ സാ​ബു​വും കു​ടും​ബ​വും
Thursday, December 8, 2022 10:45 PM IST
ആ​ല​പ്പു​ഴ: പ​ഠ​ന​മു​റി​ക്കാ​യി അ​നു​വ​ദി​ച്ച ബാ​ക്കി തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ അ​നു​കൂ​ല ന​ട​പ​ടി. തി​രു​ന​ല്ലൂ​ര്‍ സ്വ​ദേ​ശി സാ​ബു​വും ഭാ​ര്യ ര​മ​യും മൂ​ന്നു​മ​ക്ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​നാ​ണ് ന​ട​പ​ടി ആ​ശ്വാ​സ​മാ​യ​ത്. 

പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 2021- 22 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ പ​ഠ​ന​മു​റി നി​ര്‍​മ്മാ​ണ പ​ട്ടി​ക​യി​ല്‍ ര​മ​യും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു ല​ക്ഷം രൂ​പ​യാ​ണ് പ​ഠ​ന​മു​റി നി​ര്‍​മാണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രു​ന്ന​ത്. 2022 മാ​ര്‍​ച്ചി​നു മു​ന്‍​പാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും അ​വ​സാ​ന ഗ​ഡു​വാ​യ അ​മ്പ​തി​നാ​യി​രം രൂ​പ​യി​ല്‍ 25,000 രൂ​പ മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​ത്. ബാ​ക്കി തു​ക ല​ഭി​ക്കാ​നാ​യി പ​ഞ്ചാ​യ​ത്തി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് സാ​ബു ജി​ല്ലാ ക​ള​ക്ട​റു​ടെ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ​ത്. പ​രാ​തി പ​രി​ശോ​ധി​ച്ച് എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ ശം ന​ല്‍​കി.