സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ം
Thursday, December 8, 2022 10:45 PM IST
അ​മ്പ​ല​പ്പു​ഴ: പൊ​തു വി​ദ്യാ​ഭ്യാ​സവ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യവേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ഗ​വ​സ​ന്ത​മെ​ന്ന പേ​രി​ൽ ജി​ല്ലാ​ത​ല​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ സ​ർ​ഗോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി പു​ന്ന​പ്ര ഗ​വ. ജെ​ബി സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​തെ​ന്ന് ജി​ല്ലാ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ലേ​ഖ മ​നോ​ജ്, പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ർ​മാ ഭു​വ​നച​ന്ദ്ര​ൻ, എം.​എം. അ​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി സാ​ഹി​ത്യ​കാ​ര​ൻ സ​ന്തോ​ഷ് ഏ​ച്ചി​ക്കാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി.​ സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗം എം.​വി. പ്രി​യ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക്ക് 2.30 ന് ​ജി​ല്ലാ ക​ള​ക്ട​ർ കൃ​ഷ്ണ തേ​ജ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും. നാ​ളെ വൈ​കു​ന്നേ​രം 3.45 ന് ​സ​മാ​പ​ന സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും എ​ച്ച്. സ​ലാം എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.