മ​ത്സ്യ​ഭ​വ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു
Thursday, December 8, 2022 10:45 PM IST
തു​റ​വൂ​ർ: പ​ള്ളി​ത്തോ​ട് മ​ത്സ്യ​ഭ​വ​ൻ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​കു​ന്നു.​ 2004ൽ ​പ​ള്ളി​ത്തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം സ​ർ​ക്കാ​രി​ന് സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ​തി​നെത്തുട​ർ​ന്നാ​ണ് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഇ​വി​ടെ മ​ത്സ്യ​ഭ​വ​ൻ നി​ർ​മിച്ച​ത്.

തു​ട​ർ​ന്ന് ര​ണ്ടുവ​ർ​ഷ​ം ഇ​ത് പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ​വ് പ​റ​ഞ്ഞ് അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ക​ര​മാ​യി​രു​ന്ന സ്ഥാ​പ​ന​മാ​യി​രു​ന്നു ഇ​ത്. ഇ​പ്പോ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ന​ത്തി​നു​ള്ളി​ൽ ക​ട​ന്ന് സാ​മൂ​ഹ്യ​വി​രു​ദ്ധ​രും മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് സം​ഘ​വും താ​വ​ളം ആ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി മ​ത്സ്യ​ഭ​വ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക​യോ, അങ്കണ​വാ​ടി​ക്കോ ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് ആവശ്യം.