ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ം
Tuesday, December 6, 2022 10:36 PM IST
അ​മ്പ​ല​പ്പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും എ​ക്സൈ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി നോ ​ടു ഡ്ര​ഗ്സ് കാ​മ്പ​യി​ന്‍റെ ര​ണ്ടാം​ഘ​ട്ട ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 17ന് ​വ​ണ്ടാ​നം റ്റി​ഡി​എം​സി മൈ​താ​നി​യി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും ല​ഹ​രി​യു​ടെ വ്യാ​പ​നം ചെ​റു​ക്കു​ക എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​സ​മീ​പ​നം താ​ഴേ​ത്ത​ട്ടി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​സാ​ക്ഷാ​ത്ക്കാ​ര​മാ​ണ് ഫു​ട്ബോ​ൾ മ​ത്സ​രം കൊ​ണ്ടു​ദ്ദേ​ശി​ക്കു​ന്ന​ത്. 17ന് ​രാ​വി​ലെ ഒ​മ്പ​തി​ന് എ​ച്ച്.​ സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെയ്യും.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ഫു​ട്ബോ​ൾ ക്ല​ബു​ക​ൾ 12ന് ​മു​ൻ​പാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെയ്യണം.

സ​ജി ചെ​റി​യാ​നെ
ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ം ഉപേക്ഷിക്കണം

ആ​ല​പ്പു​ഴ: ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച സ​ജി ചെ​റി​യാ​നെ കേ​സി​ൽനി​ന്നും ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽനി​ന്നും സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഡോ.​ബി.​ആ​ർ. അം​ബേ​ദ്കറു​ടെ 66-ാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ആ​ല​പ്പു​ഴ ഡി​സി​സി​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ജി ല്ലാ കമ്മിറ്റി ആരോപണം ഉന്നയി ച്ചത്. ഭാ​ര​തീ​യ ദ​ളി​ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ദു രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വി​പു​ര​ത്ത് ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഭ​ര​ണി​ക്കാ​വ് കൃ​ഷ്ണ​ൻ, കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. നെ​ടു​മു​ടി ഹ​രി​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​ദി​വാ​ക​ര​ൻ, വി.​കെ. വി​ശ്വ​നാ​ഥ​ൻ, വി.​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.