ലോം​ഗ് മാ​ര്‍​ച്ചി​ന് സ്വീ​ക​ര​ണം
Tuesday, December 6, 2022 10:35 PM IST
എ​ട​ത്വ: യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കാ​സ​ര്‍​കോ​ഡ്-​തി​രു​വ​ന​ന്ത​പു​രം ലോം​ഗ് മാ​ര്‍​ച്ചി​ന് എ​ട​ത്വ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി​യു​ടെ നേ​തൃത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്‍​കി​. മ​യ​ക്കു​മ​രു​ന്നു വ്യാ​പ​നം ത​ട​യു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി- തീ​ര​ദേ​ശ മേ​ഖ​ലാ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ക, ക​ര്‍​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​ക എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ലോം​ഗ് മാ​ര്‍​ച്ച് ന​യി​ക്കു​ന്ന​ത്.
യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ന്‍​ഫ്ര​ണ്ട് ഓ​ഫ് സൊ​സൈ​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ന്‍ പ​ള്ളി​വാ​തു​ക്കി​ലാ​ണ് മാ​ര്‍​ച്ച് ന​യി​ക്കു​ന്ന​ത്. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കാ​ര​ക്കാ​ട്, ഫാ. ​എ​ബി പു​തി​യാ​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ വ​റീ​ച്ച​ന്‍ വേ​ലി​ക്ക​ളം, ത​ങ്ക​ച്ച​ന്‍ കു​ന്നേ​ല്‍, രാ​ജു പ​റ​മ്പ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ശി​ലാ​സ്ഥാ​പ​നം

മ​ങ്കൊ​മ്പ്: കോ​ൺ​ഗ്ര​സ് നെ​ടു​മു​ടി മ​ണ്ഡ​ലം ക​മ്മി​റ്റി​ക്കു പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ക​ർ​മം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ൺ​സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​സ​ഫ്, കു​ട്ട​നാ​ട് സാ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ. സേ​വ്യ​ർ, ടി​ജി​ൻ ജോ​സ​ഫ്, ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം, ജോ​സ് ടി.​ പൂ​ണി​ച്ചി​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.