വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​നെ​തി​രേ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചു
Tuesday, December 6, 2022 10:35 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​നെ​തിരേ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചു. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. ജി​എ​സ്ടി​യും ഭീ​മ​മാ​യ ക​ട വാ​ട​ക​യും പ​ഞ്ചാ​യ​ത്ത് ലൈ​സ​ൻ​സും തൊ​ഴി​ൽ നി​കു​തി​യും ന​ൽ​കി ക​ച്ച​വ​ടം ചെ​യ്യു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ളി​ൽ വ​ഴി​യോ​ര​ക്ക​ച്ച​വ​ടം അ​മ്പ​ല​പ്പു​ഴ​യി​ൽ ത​ഴ​ച്ചു​വ​ള​രു​ന്ന​ത്.
ഇ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​നെ​തി​രേ​യാ​ണ് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​മ്പ​ല​പ്പു​ഴ ടൗ​ൺ, ക്ഷേ​ത്രം യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. രാ​വി​ലെ 11 വ​രെ ക​ട​ക​ള​ട​ച്ച് വ്യാ​പാ​രി​ക​ൾ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്നു ന​ട​ന്ന ധ​ർ​ണ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജു പാ​ർ​ഥസാ​ര​ഥി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൗ​ൺ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ​ൻ. മോ​ഹ​ൻ ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് ക​ണ്ട​ൻ​ചേ​രി, മു​ജീ​ബ് റ​ഹ്മാ​ൻ, അ​ഹ​മ്മ​ദ്, മ​നു സോ​പാ​നം, മ​നോ​ജ് എ​വ​ർ ഫ്ര​ഷ്, ബ​ഷീ​ർ ത​ട്ടാ​പ​റ​മ്പ്, ദി​നേ​ശ് കു​മാ​ർ, മു​സ്ത​ഫ ബ്ര​ദേ​ഴ്‌​സ്, അ​ൻ​സാ​രി കൂ​വ​പ്പ​ള്ളി ഹ​മീ​ദ്, ത​ങ്ക​ച്ച​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.