ക​യ​ര്‍ വി​പ​ണ​നകേ​ന്ദ്രം തു​റ​ന്നു
Tuesday, December 6, 2022 10:35 PM IST
ആ​ല​പ്പു​ഴ: ക​യ​റി​നൊ​പ്പം പ്ര​കൃ​തി​ക്കൊ​പ്പം വി​പ​ണ​ന പ​ദ്ധ​തി​യു​ടെ താ​ത്കാലി​ക ശാ​ഖ ക​ള​ക്ട​റേ​റ്റ് അ​ങ്ക​ണ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണതേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ പ​ര​മ്പ​രാ​ഗ​ത ക​യ​ര്‍ വ്യ​വ​സാ​യ​ത്തെ പ​ഴ​യ​കാ​ല പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചുകൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ക​യ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ക​യ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജി. ​വേ​ണു​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്‍​പ്പെ ടെ ഈ ​കേ​ന്ദ്ര​ത്തി​ല്‍നി​ന്നും 40 ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ മെ​ത്ത​ക​ള്‍, 50 ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ ക​യ​ര്‍ മാ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ ല​ഭി​ക്കും. സ​ര്‍​ക്കാ​ര്‍ ഉ​ദ്യേ​ഗ​സ്ഥ​ര്‍​ക്ക് ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​ങ്കൊ​മ്പ്: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം ഫൊ​റോ​നാ, റോ​ട്ട​റി കൊ​ച്ചി​ൻ മി​ഡ്ടൗ​ൺ എ​റ​ണാ​കു​ളം, റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പു​ഴ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 11ന് ​മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സെ​ന്‍റ് മേ​രീ​സ് ബ​സി​ലി​ക്ക​യി​ൽ 10 മു​ത​ൽ ഒ​ന്നുവ​രെ ന​ട​ക്കു​ന്ന ക്യാ​മ്പ് റെ​ക്ട​ർ ഫാ. ​ഗ്രി​ഗ​റി ഓ​ണം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​റ​ണാ​കു​ളം ലി​സി, മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് എ​ന്നീ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ ക്യാ​മ്പി​നു നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സി.​ടി. തോ​മ​സ്, ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി, ജോ​സി കു​ര്യ​ൻ, മോ​നി​ച്ച​ൻ പു​ത്ത​ൻ​പ​റ​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്- 9495281198, 9544549509.