മ​ത്സ്യല​ഭ്യ​ത കു​റ​യു​ന്നു; തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ൽ
Monday, December 5, 2022 10:52 PM IST
തു​റ​വൂ​ർ: മ​ത്സ്യല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ഉ​ൾനാ​ട​ൻ മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ൽ. തോ​ടു​ക​ളി​ലും പൊ​ഴി​ച്ചാ​ലു​ക​ളി​ലും വ്യാ​പ​ക​മാ​യി പാ​യ​ൽ വ്യാ​പി​ച്ച​തോ​ടു​കൂ​ടി​യാ​ണ് മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​ത്.

പൊ​ഴി​ച്ചാ​ലും തോ​ടു​ക​ളും പാ​ട​ശേ​ഖ​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും ഉ​പ്പു​വെ​ള്ളം മാ​റി ശു​ദ്ധ​ജ​ല​മാ​വു​ക​യും ശു​ദ്ധ​ജ​ല​ത്തി​ലെ പാ​യ​ലു​ക​ൾ വെ​ള്ള​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് മ​ത്സ്യ​ബ​ന്ധ​നം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

തോ​ടു​ക​ളി​ലും ഒ​ഴി​ച്ചാ​ലു​ക​ളി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​തും മ​ത്സ്യ കു​ഞ്ഞു​ങ്ങ​ൾ വ​ള​രു​ന്ന​തി​നു ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. ക​രി നി​ല​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ലു​ള്ള തോ​ടു​ക​ളി​ൽ വ്യാ​പ​ക​മാ​യി ഇ​റ​ച്ചി മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കി​ൽ​നി​റ​ച്ചു ത​ള്ളു​ന്ന​തും ഇ​ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു മൂ​ലം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ൾ ചാ​കാ​ൻ ഇ​ട​യാ​ക്കു​ന്നു.

അ​ടി​യ​ന്ത​ര​മാ​യി പൊ​ഴി​ച്ചാ​ലി​ലേെ​യും തോ​ടു​ക​ളി​ലെ യും ​പാ​യ​ലും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശു​ദ്ധ​ജ​ല മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ പൊ​ഴി​ച്ചാ​ലി​ലും ,തോ​ടു​ക​ളി​ലും നി​ക്ഷേ​പി​ച്ചു മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി.