മ​ണ​പ്പു​റം സ്കൂ​ളി​ൽ ഇ​ന്‍റ​ർ സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Monday, December 5, 2022 10:52 PM IST
പൂ​ച്ചാ​ക്ക​ൽ: മ​ണ​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്‍റ​ർ​സ്കൂ​ൾ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് തെ​രേ​സ്യ​ൻ സോ​ക്ക​ർ 2022 ന​ട​ന്നു. അ​രൂ​ർ എം​എ​ൽ​എ ദ​ലീ​മ ജോ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. സു​മേ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​അ​ന്‍റോ​ച്ച​ൻ മം​ഗ​ല​ശേ​രി സി ​എം ഐ ​കി​ക്കോ​ഫ് ന​ട​ത്തി. സ​ന്തോ​ഷ് ട്രോ​ഫി മു​ൻ ക്യാ​പ്റ്റ​ൻ ജീ​ൻ ക്രി​സ്റ്റ്യ​ൻ ആ​ന്‍റ​ണി സ​മ്മാ​ന​ദാ​നം ന​ട​ത്തി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് പോ​ൾ, എ​ൻ. പ്ര​ദീ​പ് കു​മാ​ർ, ജോ​മി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് തോ​മ​സ്-​കാ​ര്‍​കി​നോ​സ്
കാ​ന്‍​സ​ര്‍ സെ​ന്‍റ​ര്‍ തു​റ​ന്നു

ക​റ്റാ​നം: ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി കാ​ന്‍​സ​ര്‍ പ​രി​ര​ക്ഷാ ആ​സൂ​ത്ര​ണ രം​ഗ​ത്തെ മു​ന്‍​നി​ര​ക്കാ​രാ​യ കാ​ര്‍​കി​നോ​സ് ഹെ​ല്‍​ത്ത്കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച് ക​റ്റാ​നം സെ​ന്‍റ് തോ​മ​സ് മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ സെ​ന്‍റ് തോ​മ​സ്-​കാ​ര്‍​കി​നോ​സ് കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​നു തു​ട​ക്കം കു​റി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍​ത്തോ​മാ മെ​ത്രാ​പ്പോ​ലീ​ത്ത, ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, റ​വ. ഡോ. ​ഏ​ബ്ര​ഹാം മാ​ര്‍ പൗ​ലോ​സ് എ​പി​സ്കോ​പ, റ​വ. ഡോ. ​തോ​മ​സ് മാ​ര്‍ തീ​തോ​സ് എ​പി​സ്കോ​പ, അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി, അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ല്‍​എ, അ​ഡ്വ. മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ തു​ട​ങ്ങി​യ വി​ശി​ഷ്ടാ​തി​ഥി​ക​ള്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

വാ​ർ​ഷി​ക പൂ​ജ​യും ക​ല​ശ​വും

മാ​ന്നാ​ർ: കു​ട്ടം​പേ​രൂ​ർ കു​റ്റി​യി​ൽ ശ്രീ​ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ൽ വാ​ർ​ഷി​ക പൂ​ജ​യും ക​ല​ശ​വും ത​ന്ത്രി മു​ഖ്യ​ൻ ബ്ര​ഹ്മ​ശ്രീ പു​ത്തി​ല്ല​ത്ത് മാ​ധ​വ​ൻ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തിൽ നാ​ളെ ന​ട​ക്കും. ഗ​ണ​പ​തി​ഹോ​മം, ഉ​ഷ​പൂ​ജ, വാ​ർ​ഷി​ക​പൂ​ജ, വാ​ർ​ഷി​ക ക​ല​ശം, നൂ​റും​പാ​ലും, പു​ള്ളു​വ​ൻ​പാ​ട്ട് എ​ന്നി​വ ന​ട​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, ദീ​പാ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച, ഭ​ഗ​വ​തി സേ​വ എ​ന്നി​വ​യോ​ടെ സ​മാ​പി​ക്കും.