ആലപ്പുഴ: യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ കഴിഞ്ഞമാസം 23ന് കാസർഗോഡുനിന്ന് ആരംഭിച്ച ലോംഗ് മാർച്ച് ഇന്ന് ആലപ്പുഴയിൽ പ്രവേശിക്കും. മയക്കുമരുന്ന വ്യാപനം തടയുക, കർഷരുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണുക, മത്സ്യത്തൊഴിലാളി-തീരദേശ മേഖലാ പ്രശ്നങ്ങൾ പരിഹരിക്കുക, അശാസ്ത്രീയമായ ബഫർസോൺ നിർണയം തിരുത്തുക, തൊഴിലില്ലായ്മ പരിഹാരിക്കുക, ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുസിഎഫ് ലോംഗ് മാർച്ച് നടത്തുന്നത്. രാവിലെ 9.30ന് തണ്ണീർമുക്കം ബണ്ടിനു സമീപത്തുനിന്ന് ആരംഭിക്കുന്ന ജില്ലാതല പര്യടനത്തിന്റെ ഔപചാരിക ഉദ്ഘാടനം 10.30ന് അർത്തുങ്കൽ ബസലിക്ക റെക്ടർ ഫാ. സ്റ്റീഫൻ ജെ. പുന്നയ്ക്കൽ നിർവഹിക്കും. തുമ്പോളി, ബീച്ച്, ആലുക്കാസ് ജംഗ്ഷൻ, പറവൂർ എന്നിവടങ്ങളിൽ നൽകുന്ന സ്വീകരണ സമ്മേളനങ്ങൾ ആലപ്പുഴ രൂപത മതബോധന ഡയറക്ടർ ഫാ. സോളമൻ ചാരങ്കാട്ട്, സെന്റ് സേവ്യേഴ്സ് കാർമൽ ഹൗസ് സുപ്പീരിയർ ഫാ. ജോസഫ് പുത്തൻപുര സിഎംഐ, പുന്നപ്ര വിയാനി പള്ളി വികാരി ഫാ. എഡ്വേർഡ് പുത്തൻപുരയ്ക്കൽ, ഐഎംഎസ് ധ്യാനകേന്ദ്ര ഡയറക്ടർ ഫാ. പ്രശാന്ത് ഐഎംഎസ് എന്നിവർ ഉദ്ഘാടനം ചെയ്യും.
മാർച്ചിന് കുട്ടനാട്ടിൽ വൻ സ്വീകരണമൊരുക്കും. ചമ്പക്കുളം ബസലിക്കാ പള്ളി, എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ഉച്ചകഴിഞ്ഞ് മുന്നിന് ചമ്പക്കുളത്തും, നാലിന് എടത്വായിലും മാർച്ച് എത്തും. ചമ്പക്കുളത്ത് ഫൊറോന റെകടർ ഫാ.ഗ്രിഗറി ഓണംകുളം ഉത്ഘാടനം ചെയ്യും. ഫാ..തോമസ് കാഞ്ഞിരവേലി,. ടോമിച്ചൻ മേപ്പുറം, ജനറൽ കൺവീനർ ചാക്കപ്പൻ കൊച്ചു പള്ളത്തുശേരി, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത വൈസ് പ്രസിഡന്റ് സി.ടി. തോമസ് കാച്ചാംകോടം, ഫൊറോന പ്രസിഡന്റ് ജോസി കുര്യൻ പുതുമന, നൈനാൻ തോമസ് മുളപ്പാംമടം, ജേക്കബ് തോമസ് പെരുമ്പള്ളി, മാത്യു ആന്റണി വിളഞ്ഞുത്ര, തോമസ് വർക്കി വടുതല, ജെസ്റ്റിൻ കൊല്ലംപറമ്പിൽ, ജാൻസി സേവ്യർ, ജിമ്മി ജോസഫ്, ജോർജുകുട്ടി. സി.എഫ്, അലക്സാണ്ടർ പുത്തൻപുരഎന്നിവർ പ്രസംഗിക്കും. എടത്വായിൽ ഫൊറോന വികാരി ഫാ.മാത്യൂ ചൂരവടി ഉദ്ഘാടനം ചെയ്യും. മോഡി തോമസ്, ജെ.റ്റി. റാസെ, ജയൻ പുന്നപ്ര എന്നിവർ പ്രസംഗിക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വൈദികർ, സിസ്റ്റേഴ്സ്, അത്മായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. യുസിഎഫ് ജില്ലാ പ്രസിഡന്റ് കെ.വി.സെബാസ്റ്റ്യൻ, തമ്പി സേവ്യർ വൈശ്യംഭാഗം, ബെന്നി തുമ്പോളി എന്നിവർ മാർച്ച് അംഗങ്ങളായിരിക്കും. സ്വീകരണ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപികരിച്ചതായി കുട്ടനാട് മേഖല കൺവീനർ ഔസേച്ചച്ചൻ ചെറുകാട് അറിയിച്ചു. യുസിഎഫ് ജില്ലാ പ്രസിഡന്റ് കെ.വി. സെബാസ്റ്റ്യൻ, ടോമിച്ചൻ മേപ്പുറം, പി.വി. ജോസഫ്, കെ.ജെ. ജോൺകുട്ടി, കെ.ജെ. സക്കറിയ, തമ്പി സേവ്യർ, പി.വി. ജീലസ് തുടർങ്ങിയവർ പ്രസംഗിക്കും. മാർച്ച് ഒമ്പതിനു തിരുവനനന്തപുരം വലിയതുറയിൽ സമാപിക്കും.