ചങ്ങനാശേരി: കുറുമ്പനാടം സെന്റ് പീറ്റേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അതിരൂപതാ കെസിഎസ്എല്‍ കലോത്സവം സമാപിച്ചു. കലോത്സവത്തിലും സാഹിത്യോത്സവത്തിലുമായി രണ്ടായിരത്തില്പരം കുട്ടികള്‍ പങ്കെടുത്തു. കലോത്സവത്തിന്റെ സമാപന സമ്മേളനം അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ് കറുകയില്‍ ഉദ്ഘാടനം ചെയ്തു.
കുറുമ്പനാടം ഫൊറോന വികാരി ഫാ. ജോബി കറുകപറമ്പില് അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ജനറല്‍ സെക്രട്ടറി അപര്‍ണ തോമസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. സിനു വേളങ്ങാട്ടുശേരി, സോണിച്ചന്‍ കോലേട്ട്, അലക്സാണ്ടര്‍ കെ. വര്‍ഗീസ്, ഷീന പോള്‍, റിന്‍സ് വര്‍ഗീസ്, സാജന് അലക്സ്, ബ്രദര്‍ ജോസഫ് പുത്തന്‍പറമ്പില്‍, സിനി ജോസഫ്, സിസ്റ്റര്‍ റിന്‍സി എസ്എബിഎസ്, സേവ്യര്‍ ജോസഫ്, സിസ്റ്റര്‍ റെനീറ്റ എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു.
സാഹിത്യോത്സവ വിജയികള്‍:
സാഹിത്യോത്സവത്തില്‍ യുപി വിഭാഗത്തില്‍ ചങ്ങനാശേരി സെന്റ് ആന്‍സ് ജിഎച്ച്എസ് ചങ്ങനാശേരി ഒന്നാം സ്ഥാനവും, എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രണ്ടാം സ്ഥാനവും, സെന്റ് ജോസഫ് ജിഎച്ച്എസ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂള്‍ വിഭാഗം സാഹിത്യോത്സവത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ് ജിഎച്ച്എസ് ഒന്നാം സ്ഥാനവും നെടുംകുന്നം സെന്റ് തെരേസാസ് ജിഎച്ച്എസ് രണ്ടാം സ്ഥാനവും ചങ്ങനാശേരി സെന്റ് ആന്‍സ് ജിഎച്ച്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹയര്‍സെക്കന്‍ഡറി വിഭാഗം സാഹിത്യോത്സവത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ് ജിഎച്ച്എസ്, നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍സെക്കന്‍ഡറി എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്‍ഡറി രണ്ടാം സ്ഥാനവും ചമ്പക്കുളം സെന്റ് മേരീസ് മൂന്നാം സ്ഥാനവും നേടി.
കലോത്സവം വിജയികള്‍:
യുപി വിഭാഗം കലോത്സവത്തില്‍ ചങ്ങനാശേരി സെന്റ് ആന്‍സ് ജിഎച്ച്എസ് ഒന്നാം സ്ഥാനവും സെന്റ് ചങ്ങനാശേരി ജാസഫ് ഹയര്‍സെക്കന്‍ഡറി രണ്ടാം സ്ഥാനവും നെടുംകുന്നം സെന്റ് തെരേസാസ് ജിഎച്ച്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗം കലോത്സവത്തില്‍ ചങ്ങനാശേരി സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി ഒന്നാം സ്ഥാനവും നെടുംകുന്നം സെന്റ് തെരേസാസ് ജിഎച്ച്എസ് രണ്ടാം സ്ഥാനവും ചങ്ങനാശേരി എസ്ബി എച്ച്എസ്എസ്, ചമ്പക്കുളം സെന്റ് മേരീസ് എച്ച്എസ്എസ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
ഹയര്‍സെക്കന്‍ഡറി വിഭാഗം കലോത്സവത്തല്‍ ചങങനാശേരി സെന്റ് ജോസഫ് ഹയര്സെക്കന്ഡണ്ടറി ഒന്നാം സ്ഥാനവും ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി രണ്ടാം സ്ഥാനവും വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.