സു​വ​ര്‍​ണജൂ​ബി​ലി സ​മാ​പ​ന​വും റാ​ലി​യും ഇ​ന്ന്
Saturday, December 3, 2022 11:07 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത യു​വ​ദീ​പ്തി എ​സ് എം ​വൈ എം ​സു​വ​ര്‍​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​ന​വും റാ​ലി​യും ഇ​ന്ന് ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് എ​സ്ബി കോ​ള​ജി​ല്‍നി​ന്നു റാ​ലി ആ​രം​ഭി​ക്കും. വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍നി​ന്നു​ള്ള അ​യ്യാ​യി​രം യു​വ​ജ​ന​ങ്ങ​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും. റാ​ലി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ എ​ത്തി​ശേ​ഷം ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി ജൂ​ബി​ലി സ​ന്ദേ​ശം ന​ല്‍​കും. ഡോ.​ശ​ശി ത​രൂ​ര്‍ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ബി​ന്‍ ആ​ന​ക്ക​ല്ലു​ങ്ക​ല്‍ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.

ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍​എ, വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പുര​യ്ക്ക​ല്‍, എ​സ്എം​വൈഎം ​ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ര, കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷി​ജോ മാ​ത്യു, ടോം ​തോ​മ​സ്, ജെ​യ്‌​നെ​റ്റ് മാ​ത്യു, റ്റെ​ബി​ന്‍ ആ​ന്‍റ​ണി, രേ​ഷ്മ ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍​പ​ള്ളി​യി​ല്‍ ന​ട​ന്ന പൂ​ര്‍​വ​കാ​ല പ്ര​വ​ര്‍​ത്ത​ക സം​ഗ​മം സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ര്‍​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.