‘തു​ട​ര്‍ഭ​ര​ണം ല​ഭി​ച്ചി​ട്ടും മോ​ദി വ​ര്‍​ഗീ​യപ്രീ​ണ​നം തു​ട​രു​ന്നു’
Saturday, December 3, 2022 11:03 PM IST
ആ​ല​പ്പു​ഴ: രാ​ജ്യ​ത്ത് തു​ട​ര്‍ ഭ​ര​ണം ല​ഭി​ച്ചി​ട്ടും ന​രേ​ന്ദ്ര​മോ​ദി വ​ര്‍​ഗീ​യ പ്രീ​ണ​നം തു​ട​രു​ക​യും ജ​ന​ങ്ങ​ള്‍​ക്ക് കൊ​ടു​ത്ത വി​ക​സ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ വി​സ്മ​രി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. മു​ന്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. സി.​ആ​ര്‍. ജ​യ​പ്ര​കാ​ശി​ന്‍റെ സ്മ​ര​ണ​യ്ക്ക് ആ​ല​പ്പു​ഴ ഡി​സി​സി ആ​രം​ഭി​ച്ച ഗ്ര​ന്ഥ​ശാ​ല, റീ​ഡിം​ഗ് റൂം ​സൗ​ക​ര്യ​ത്തോ​ടെ​യു​ള്ള സി.​ആ​ര്‍. ജ​യ​പ്ര​കാ​ശ് ചെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ക്കു​ക​യാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഗു​ജ​റാ​ത്ത് മോ​ഡ​ല്‍ എ​ന്നു പ​റ​ഞ്ഞ് പ്ര​ച​ര​ണം ന​ട​ത്തു​ന്ന ബി​ജെ​പി അ​വി​ടെ ആ​റു​ പ്രാ​വ​ശ്യം ഭ​ര​ണ​ത്തി​ല്‍ വ​രാ​ന്‍ അ​വ​സ​രം ല​ഭി​ച്ചി​ട്ടും ദി​നം പ്ര​തി നാ​ലു മ​ണി​ക്കൂ​ര്‍ ക​റ​ന്‍റ് ക​ട്ട് ഒ​ഴി​വാ​ക്കാ​നോ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​നോ ശ്ര​മി​ക്കാ​തെ ഇ​പ്പോ​ഴും ഹി​ന്ദു-മു​സ്ലീം വി​ഭ​ജ​ന​ത്തി​ലൂ​ടെ വോ​ട്ടു പി​ടി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ ഈ ​വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ രാ​ഷ്‌ട്രീയ​ത്തി​ന് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ മ​റു​പ​ടി​യാ​ണ് ഇ​ന്ത്യ​ന്‍ മ​ന​സു​ക​ളെ ഒ​ന്നി​പ്പി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര-ചെന്നി ത്തല പറഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, അ​ഡ്വ.​ഡി. സു​ഗ​ത​ന്‍, അ​ഡ്വ. കോ​ശി എം. ​കോ​ശി, ഷാ​ജി​ മോ​ഹ​ന്‍ തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.