പാ​ൽ​വി​ല ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളെ വെ​ള്ള​ത്തി​ലാ​ക്കി​യെ​ന്ന്
Friday, December 2, 2022 10:45 PM IST
കാ​യം​കു​ളം: പാ​ൽവി​ല വ​ർ​ധി​പ്പി​ച്ച​തോ​ടെ ഇ​ട​ത്ത​രം ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളും ചാ​യ​ക്ക​ട​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യ​താ​യി കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (കെ​എ​ച്ച്ആ​ർ​എ). ശ​ബ​രി​മ​ല മ​ണ്ഡ​ലകാ​ലം ആ​യ​തി​നാ​ൽ ര​ണ്ടു​മാ​സ​ത്തേ​ക്ക് ഹോ​ട്ട​ലു​ക​ളി​ലും ചാ​യ​ക്ക​ട​ക​ളി​ലും ചാ​യ​യ്ക്കും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്കും വി​ല വ​ർ​ധി​പ്പി​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ്പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​ത്.
ഇ​ത് ഹോ​ട്ട​ൽ മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ​എ​സ്.​കെ. ന​സീ​ർ, ര​മേ​ശ്, സൈ​ഫു​ദ്ദീ​ൻ, ബോ​സ്, ശ്രീ​ഹ​രി, പ്ര​സ​ന്ന​ൻ ബ​ദ​റു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എ​സ്ഡി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-
എ​ഐ​എ​സ്എ​ഫ് സം​ഘ​ർ​ഷം

ആ​ല​പ്പു​ഴ: എ​സ്ഡി കോ​ള​ജി​ൽ എ​സ്എ​ഫ്ഐ - എ​ഐ​എ​സ്എ​ഫ് സം​ഘ​ർ​ഷം. പെ​ൺ​കു​ട്ടി​ക​ൾ അ​ട​ക്കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. യൂ​ണി​യ​ൻ ഇ​ല​ക്‌​ഷ​ന് മു​മ്പു​ള്ള കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ട​യി​ലാ​ണ് സം​ഘ​ർ​ഷം. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പു​റ​ത്തു​നി​ന്നെ​ത്തി​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ചെ​ന്ന് എ​ഐ​എ​സ്എ​ഫ് ആ​രോ​പി​ച്ചു. എ​ഐ​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​സ്എ​ഫ്ഐ​യും പ​റ​യു​ന്നു.