98 വ​യ​സു​കാ​രി​ൽ ന​ട​ത്തി​യ ഇ​ടു​പ്പെ​ല്ല് ഓ​പ്പ​റേ​ഷ​ൻ വി​ജ​യ​മാ​ക്കി സ​ഹൃ​ദ​യ ആ​ശു​പ​ത്രി
Thursday, December 1, 2022 10:43 PM IST
ആ​ല​പ്പു​ഴ: ഇ​ടു​പ്പെ​ല്ല് പൊ​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ 98 വ​യ​സു​ള്ള മു​ത്ത​ശി ശാ​ര​ദ രാ​ഘ​വ​നെ ജീ​വി​ത​ത്തി​ലേ​ക്ക് വീ​ണ്ടും ചു​വ​ടു​വ‌​യ്പ്പി​ച്ച് അ​സ്ഥി​രോ​ഗ വി​ഭാ​ഗം. ഒ​ന്ന​ര ആ​ഴ്ച മു​മ്പ് വീ​ട്ടി​ൽ​വ​ച്ചു​ണ്ടാ​യ വീ​ഴ്ച​യി​ൽ ഇ​ടുപ്പെ​ല്ലി​നു​ണ്ടാ​യ പ​രി​ക്കു​മാ​യാ​ണ് പ​ട്ട​ണ​ക്കാ​ട് സ്വ​ദേ​ശി ഇ​ട​ക്കു​ള​ത്ത് വീ​ട്ടി​ൽ പ്ര​ഭാ​വ​തി പീ​താം​ബ​ര​ന്‍റെ മാ​താ​വ് ശാ​ര​ദ രാ​ഘ​വ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന​ട​ക്കാ​നാ​വാ​തെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ശാ​ര​ദ​യെ സ​ഹൃ​ദ​യ ആ​ശു​പ​ത്രി​യി​ലെ വി​ദ​ഗ്ധ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ‌​യാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് കൊണ്ടുവന്നത്.

അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ശി​വാ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ ഡോ. ​ഡെ​യി​ൻ മേ​രി ഐ​സ​ക്ക്, (അ​ന​സ്തേ​ഷ്യ), ഡോ. ​ഗോ​വി​ന്ദ​ൻ (ജ​ന​റ​ൽ മെ​ഡി​സി​ൻ) എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും ല​ഭി​ച്ചു. ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​വും രോ​ഗി​യു​ടെ മ​നോ​ധൈ​ര്യ​വും ശാ​സ്ത്ര​ക്രി​യ​യു​ടെ വി​ജ​യ​ത്തി​നു ഏ​റെ സ​ഹാ​യ​ക​മാ​യെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.