സ​ഞ്ച​രി​ക്കു​ന്ന സി​നി​മാ​വ​ണ്ടി​ക്ക് ചേ​ർ​ത്ത​ല എ​സ്എ​ന്നി​ൽ സ്വീ​ക​ര​ണം
Thursday, December 1, 2022 10:42 PM IST
ചേ​ർ​ത്ത​ല: അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ാര​ണാ​ർ​ഥം കാ​സ​ർ​കോ​ഡ് നി​ന്നു പ​ര്യ​ട​നം ആ​രം​ഭി​ച്ച സ​ഞ്ച​രി​ക്കു​ന്ന സി​നി​മാ​വ​ണ്ടി​ക്ക് (ടൂ​റിം​ഗ് ടാ​ക്കീ​സ് ) ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി. ഒ​ൻ​പ​ത് മു​ത​ൽ 16 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വി​ളം​ബ​ര ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്.
ജി​ല്ല​യി​ൽ ചേ​ർ​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജ് മ​ല​യാ​ള​വി​ഭാ​ഗ​മാ​ണ് ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണ​മൊ​രു​ക്കി​യ​ത്. ഈ​ജി​പ്‌​ഷ്യ​ൻ ച​ല​ച്ചി​ത്രം 'ക്ലാ​ഷ്' (അ​റ​ബി​ക്), ദേ​ശി​യ-സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ മ​ല​യാ​ള ച​ല​ച്ചി​ത്രം 'തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം' എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു. കോ​ള​ജ് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്ന പ്ര​ദ​ർ​ശ​നം പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​പി.​എ​ൻ.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​കു​പ്പ് അ​ധ്യ​ക്ഷ​ൻ ടി.​ആ​ർ.​ര​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി റീ​ജി​യ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി അ​മ്പാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പെ​ട്ടി​വ​ണ്ടി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു,

ഹ​രി​പ്പാ​ട്: പെ​ട്ടി​വ​ണ്ടി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. മൂ​ന്നു​പേ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​തി​മൂ​ന്നാം വാ​ര്‍​ഡി​ല്‍ പ്ര​യാ​റ്റേ​രി​ല്‍ മ​ണി​യ​ങ്കേ​രി റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​വ​രം അ​റി​ച്ച​തി​നെതു​ട​ര്‍​ന്നെത്തി​യ വാ​ര്‍​ഡു​മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ം നടത്തി.
വ​ര്‍​ഷ​ങ്ങ​ളാ​യി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ല. റോ​ഡി​ല്‍ വാ​ഴ​ ന​ട്ടും വ​ള്ളം തു​ഴ​ഞ്ഞും നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത് വാ​ര്‍​ത്ത​ക​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍​ക്ക് നി​സം​ഗ​ത​ന്നെ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.