നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം പി​ടി​കൂ​ടി
Thursday, December 1, 2022 10:42 PM IST
അ​മ്പ​ല​പ്പു​ഴ: 345 ഓ​ളം പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​മാ​യ ഹാ​ൻ​സു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. ആ​ല​പ്പു​ഴ മു​ല്ലാ​ത്ത് വ​ള​പ്പ് ഷി​ബു (41)വി​നെ​യാ​ണ് പു​ന്ന​പ്ര സി​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ൻ്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ട്ട​റി​ൽ ക​ട​ക​ളി​ൽ ഇ​വ വി​ൽ​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ൻ്റെ​യ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ള​ർ​കോ​ട് ചി​ൻ​മ​യാ ഭാ​ഗ​ത്തു വ​ച്ചാ​ണ് പി​ടി​കൂ​ടി​യ​ത്. ഹാ​ൻ​സ് വി​ൽ​പ്പ​ന​ക്കു​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പി​ടി​കൂ​ടി. പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ച്ചു. 

ന​വം​ബ​ര്‍ മാ​സ​ത്തെ റേ​ഷ​ന്‍
നാളെവ​രെ വി​ത​ര​ണം ചെ​യ്യും

ചേ​ര്‍​ത്ത​ല: ന​വം​ബ​ര്‍ മാ​സ​ത്തെ റേ​ഷ​ന്‍ വി​ത​ര​ണം നാളെവ​രെ റേ​ഷ​ന്‍ ഡി​പ്പോ​ക​ളി​ല്‍നി​ന്നും കൈ​പ്പ​റ്റാ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ര​ണ്ടി​ന് രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യും റേ​ഷ​ന്‍ വി​ത​ര​ണം ചെ​യ്യും.