വേ​ലി​യേ​റ്റം: ഷ​ട്ട​റു​ക​ൾ അ​ട​യ്ക്ക​ണം
Thursday, December 1, 2022 10:42 PM IST
മ​ങ്കൊ​മ്പ്: രൂ​ക്ഷ​മാ​യ വേ​ലി​യേ​റ്റം മൂ​ലം വെ​ള്ളം ക​വി​ഞ്ഞുക​യ​റി പു​ഞ്ചകൃ​ഷി​ക്കു നാ​ശ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ലി​യേ​റ്റ സ​മ​യം ക​ണ​ക്കാ​ക്കി ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് അ​ട​യ്ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ ഡോ.​കെ.​സി.​ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ട​നാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ ബോ​ഡി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ത്ത​നം​തി​ട്ട, ശ​ബ​രി​മ​ല മേ​ഖ​ല​യി​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​മൂ​ലം അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ ക്ര​മാ​തീ​ത​മാ​യി ജ​ല​നി​ര​പ്പു​യ​രു​ന്ന​തു നി​യ​ന്ത്രി​ക്കാ​ൻ തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​റി​ക്കാ​ൻ ജ​ല​വി​ഭ​വവ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളും വേ​ലി​യേ​റ്റം മൂ​ലം മ​ട​വീ​ഴ്ച സാ​ധ്യത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് അ​ടി​യ​ന്ത​ര നി​വേ​ദ​നം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​സി.​ജോ​സ​ഫ്, തോ​മ​സ് ജോ​സ​ഫ്, തോ​മ​സ് കോ​ര, സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ഷി​ബു മ​ണ​ല, ബേ​ബി ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.