ബൈ​പാ​സ് തൂ​ണു​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റിം​ഗ് തു​ട​ങ്ങി
Thursday, December 1, 2022 10:42 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ നി​ല​വി​ലെ ബൈ​പ്പാ​സി​നു സ​മാ​ന്ത​ര​മാ​യി നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍. ആ​ദ്യ തൂ​ണി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​യി. 46-ാം ന​മ്പ​ര്‍ തൂ​ണി​ന്‍റെ കോ​ണ്‍​ക്രീ​റ്റി​ംഗാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ​തേ​ജ നേ​രി​ട്ടെ​ത്തി തൂ​ണി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ള്‍ വി​ല​യി​രു​ത്തി.

2022 ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് സ​മാ​ന്ത​ര ബൈ​പാസി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. 114-ാമ​ത്തെ ദി​വ​സ​ത്തി​ല്‍ ആ​ദ്യ പി​ല്ല​റി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്താ​ന്‍ സാ​ധി​ച്ചു. പി​യ​ര്‍ ഫൈ​ന​ല്‍ ലി​ഫ്റ്റ് കോ​ണ്‍​ക്രീ​റ്റിം​ഗ് സം​വി​ധാ​ന​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 23 തൂ​ണു​ക​ളു​ടെ ഡ്ര​ഡ്ജിം​ഗ് പൂ​ര്‍​ത്തി​യാ​യി. 10 എ​ണ്ണ​ത്തി​ന്‍റെ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. 3.43 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന സ​മാ​ന്ത​ര ബൈ​പാസി​ന് 95 സ്പാ​നു​ക​ളും 96 തൂ​ണു​ക​ളു​മു​ണ്ട്. വ​ള​രെ വേ​ഗ​ത്തി​ല്‍ ബൈ​പാ​സി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (​എ​ല്‍​എ) ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പി.​വി. സ​ജീ​വ് തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​ര്‍​ക്കൊ​പ്പമു​ണ്ടാ​യി​രു​ന്നു.