ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ സ​മാ​പ​നം മൂന്നിന്
Wednesday, November 30, 2022 10:53 PM IST
എ​ട​ത്വ: ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ അ​തി​രൂ​പ​താ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം മൂന്നിന് ​രാ​വി​ലെ ഒ​മ്പ​തി​ന് എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ക്കും. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്കും തൊ​മ്മ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കും ശേ​ഷം 11ന് ​ജൂ​ബി​ലി ഹാ​ളി​ല്‍ സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആർച്ച്ബിഷപ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ സ​ന്ദേ​ശം ന​ല്‍​കും.
ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പു​ര​യ്ക്ക​ല്‍, മോ​ണ്‍. ജോ​സ​ഫ് പാ​ല​യ്ക്ക​ല്‍, മോ​ണ്‍. വ​ര്‍​ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍, ക​പ്പ്യൂ​ച്ച​ന്‍ സ​ഭാ, ക്ലാ​ര​സ​ഭാ, ആ​രാ​ധ​നാ സ​ഭാ പ്രൊ​വി​ന്‍​ഷ്യ​ള്‍​മാ​ര്‍, അ​തി​രൂ​പ​താ കൂ​രി​യാ അം​ഗ​ങ്ങ​ള്‍, വൈ​ദി​ക​ര്‍, സ​ന്യ​സ്ത​ര്‍, വി​വി​ധ ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ശ്വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി, പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​സി​ബി​ച്ച​ന്‍ പു​തി​യി​ടം, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ സി​സ്റ്റ​ര്‍ അ​ന​റ്റ് ചാ​ല​ങ്ങാ​ടി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
2012 ജൂ​ണ്‍ 29 ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യി രൂ​പീ​ക​രി​ച്ച അ​തി​രൂ​പ​ത ക​ച്ചേ​രി​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മാ​പ​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​രൂ​പ​താ​ത​ല ക​ച്ചേ​രി​യു​ടെ എ​ല്ലാ രേ​ഖ​ക​ളും മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​നു മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് വ​ത്തി​ക്കാ​നി​ലെ വി​ശു​ദ്ധ​രു​ടെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് അ​യ​യ്ക്കു​ക​യും ചെ​യ്യും.