സ്കൂ​ളി​ലെ സീ​ലിം​ഗ് അ​ട​ര്‍​ന്നു​വീ​ണു
Wednesday, November 30, 2022 10:01 PM IST
ഹ​രി​പ്പാ​ട്: വെ​ള്ളം​കു​ള​ങ്ങ​ര ഗ​വ​ൺ​മെന്‍റ് യു​പി സ്കൂ​ളി​ലെ സീ​ലിം​ഗ് അ​ട​ര്‍​ന്നുവീ​ണു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ ക്ലാ​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാണ് അ​പ​ക​ടം ന​ട​ന്ന​ത്. ഒ​ന്നുമു​ത​ൽ നാ​ലുവ​രെ ക്ലാ​സു​ക​ളി​ലെ സീ​ലിം​ഗു​ക​ളാ​ണ് ഇ​ള​കി താ​ഴെ വീ​ണ​ത്. സ്റ്റാ​ഫ് റൂ​മി​ലും മ​റ്റും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യാ​ണ് ക്ലാ​സു​ക​ളെ​ടു​ത്ത​ത്.

ഗോ​വ​ര്‍​ധി​നി
പ​ദ്ധ​തി​ക്കു തു​ട​ക്കം

ആ​ല​പ്പു​ഴ: പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ല്‍ ഗോ​വ​ര്‍​ധി​നി പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​വി. ആ​ശ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ലുമു​ത​ല്‍ ആ​റുമാ​സം വ​രെ പ്രാ​യ​മു​ള്ള സ​ങ്ക​ര​യി​ന​ത്തി​ല്‍​പ്പെ​ട്ട ക​ന്നു​കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് 32 മാ​സം പ്രാ​യ​മാ​കു​ന്ന​വ​രെ​യോ കി​ടാ​വ് പ്ര​സ​വി​ക്കു​ന്ന​തു​വ​രെ​യോ അ​മ്പ​ത് ശ​ത​മാ​നം സ​ബ്സി​ഡി​യോ​ടു​കൂ​ടി കാ​ലി​ത്തീറ്റ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
ഈ ​കാ​ല​യ​ള​വി​ല്‍ ക​ന്നു​കു​ട്ടി​ക​ള്‍​ക്ക് ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ​യും ല​ഭി​ക്കും. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ക​ന്നു​കു​ട്ടി ജ​നി​ച്ച​യു​ട​ന്‍ മൃ​ഗാ​ശു​പ​ത്രി​യി​ലോ ഡി​സ്പെ​ന്‍​സ​റി​യി​ലോ ഐ​സി​ഡി​പി സ​ബ് സെ​ന്‍റ​റി​ലോ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​ശു​ക്കു​ട്ടി​ക്ക് 12,500 രൂ​പ​യാ​ണ് സ​ബ്സി​ഡി​യാ​യി ല​ഭി​ക്കു​ന്ന​ത്.