സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് അം​ഗ​സ​മാ​ശ്വാ​സനി​ധി വി​ത​ര​ണം ന​ട​ത്തി
Wednesday, November 30, 2022 10:01 PM IST
അ​മ്പ​ല​പ്പു​ഴ: സ​ഹ​ക​ര​ണ കാ​ർ​ഷി​ക ഗ്രാ​മവി​ക​സ​ന ബാ​ങ്ക് അം​ഗ സ​മാ​ശ്വാ​സ നി​ധി വി​ത​ര​ണം ന​ട​ത്തി. ബാ​ങ്ക് അം​ഗ​ങ്ങ​ളാ​യ അ​സു​ഖ​ബാ​ധി​ത​രു​ടെ ചി​കി​ത്സ​യ്ക്കാ​യു​ള്ള സ​ഹാ​യ​ധ​ന വി​ത​ര​ണം എ​ച്ച്. സ​ലാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു പേ​ർ​ക്ക് 25,000 രൂ​പ വീ​ത​വും ര​ണ്ടു​പേ​ർ​ക്ക് 15,000 രൂ​പ വി​ത​വും ആ​കെ 5 പേ​ർ​ക്ക് 1.05 ല​ക്ഷം രൂ​പ​യു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ബാ​ങ്ക് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് എ​സ്. വാ​ഹി​ദ് അ​ധ്യ​ക്ഷ​നാ​യി. ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ പി.​എ​ച്ച്. അ​ബ്ദു​ൾ ഗ​ഫൂ​ർ, സോ​മ​നാ​ഥ​ൻ പി​ള്ള, സ​തി മോ​ഹ​ൻ​ദാ​സ്, സി​ന്ധു, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​പി. ഷാ​ജി, ജ​യ ശ​ശി​കു​മാ​ർ, അ​രു​ൺ, ശ്രീ​കു​മാ​ർ, സ​ബി​ത, ജൂ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.