മ​ണ്ണി​ന്‍റെ മ​ണ​വും ഗു​ണ​വും അ​റി​യാ​ൻ മ​ണ്ണ് ആ​പ്പ്
Wednesday, November 30, 2022 10:00 PM IST
ആ​ല​പ്പു​ഴ: ക​ര്‍​ഷ​ക​ര്‍​ക്ക് മ​ണ്ണി​ന്‍റെ ഫ​ല​പു​ഷ്ടി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ല​ഭ്യ​മാ​കു​ന്ന മ​ണ്ണ് മൊ​ബൈ​ല്‍ ആ​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട ഡാ​റ്റ ശേ​ഖ​ര​ണ​വും സ്ഥ​ല​ത്തെ ജി​പി​എ​സ് വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള സ​മ​ഗ്ര വി​വ​ര​ശേ​ഖ​ര​ണ​വും പു​രോ​ഗ​മി​ക്കു​ന്നു. മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ വി​ഭാ​ഗം (സോ​യി​ല്‍ സ​ര്‍​വേ) വി​ക​സി​പ്പി​ച്ച മ​ണ്ണ് മൊ​ബൈ​ല്‍ ആ​പ്പി​ല്‍ പ്രാ​ഥ​മി​ക മൂ​ല​ക​ങ്ങ​ളാ​യ എ​ന്‍​പി​കെ, സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ തോ​തും അ​തി​ന​നു​സൃ​ത​മാ​യി ഓ​രോ വി​ള​ക​ള്‍​ക്കും ന​ല്‍​കേ​ണ്ട ജൈ​വ​വ​ളം, കു​മ്മാ​യം ഉ​ള്‍​പ്പെടെ​യു​ള്ള വ​ള​പ്ര​യോ​ഗ ശിപാ​ര്‍​ശ​ക​ളും ല​ഭി​ക്കും.
മു​തു​കു​ളം ബ്ലോ​ക്കി​ന്‍റെ ഡാ​റ്റ ശേ​ഖ​ര​ണം ഇ​തി​ന​കം പു​തു​ക്കിക്ക​ഴി​ഞ്ഞു. ക​ഞ്ഞി​ക്കു​ഴി, ഹ​രി​പ്പാ​ട് ബ്ലോ​ക്കു​ക​ളി​ലെ ഡാ​റ്റ പു​തു​ക്കു​ന്ന​തി​നാ​യി ഗ്രി​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ണ്ണി​ന്‍റെ സാം​പി​ള്‍ ശേ​ഖ​ര​ണം, വി​വ​ര ശേ​ഖ​ര​ണം എ​ന്നി​വ​യ്ക്ക് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, പാ​ട​ശേ​ഖ​രസ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ആ​ന്‍​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ല്‍ മ​ണ്ണ് മൊ​ബൈ​ല്‍ ആ​പ്പ് മ​ല​യാ​ള​ത്തി​ല്‍ത​ന്നെ ല​ഭി​ക്കും.

ഭി​ന്ന​ശേ​ഷി ക​ലാ​മേ​ള:
ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ആ​ല​പ്പു​ഴ: ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ലാ​മേ​ള വി​സ്മ​യ- 2022 ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഡി​സം​ബ​ര്‍ 10 നാ​ണ് ക​ലാ​മേ​ള. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഗീ​ത തൈ​ച്ചി​റ വ​ര​ച്ച ലോ​ഗോ​യാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.
ഗീ​ത​യുെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ ജോ​ജി ജെ. ​വ​യ​ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ജി​മോ​ള്‍ സ​ന്തോ​ഷ്, ക​ല മ​ധു, ബി​ന്ദു ഏ​ബ്ര​ഹാം, ജി. ​വി​നോ​ദ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു