ച​ല​ച്ചി​ത്ര പ്ര​ദ​ര്‍​ശ​നം ഇ​ന്ന്
Wednesday, November 30, 2022 10:00 PM IST
ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല ശ്രീ​നാ​രാ​യ​ണ കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ​യും സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്നു ച​ല​ച്ചി​ത്ര പ്ര​ദ​ര്‍​ശ​ന​വും ടൂ​റിം​ഗ് ടാ​ക്കീ​സ് വി​ളം​ബ​ര ജാ​ഥ​യ്ക്ക് ​സ്വീ​ക​ര​ണ​വും ന​ല്‍​കും. ഡി​സം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ 16 വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ഇ​രു​പ​ത്തി​യേ​ഴാ​മ​ത് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ച​ാര​ണാ​ര്‍​ഥ​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന സി​നി​മാ വ​ണ്ടി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കു​ന്ന​ത്. രാ​വി​ലെ 10ന് ​കോ​ള​ജ് സെ​മി​നാ​ര്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​നം പ്രി​ന്‍​സി​പ്പ​ൽ പ്ര​ഫ.​പി.​എ​ന്‍. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​കു​പ്പ് അ​ധ്യ​ക്ഷ​ന്‍ ടി.​ആ​ര്‍. ര​തീ​ഷ് അ​ധ്യ​ക്ഷ​നാ​കും. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി റീ​ജണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജി അ​മ്പാ​ട്ട് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
രാ​വി​ലെ 11.30ന് ​ഈ​ജി​പ്ഷ്യ​ന്‍ ച​ല​ച്ചി​ത്രം ക്ലാ​ഷും(​അ​റ​ബി​ക്) ഉ​ച്ച​യ്ക്ക് 1.30ന് ​മ​ല​യാ​ള ച​ല​ച്ചി​ത്രം തി​ങ്ക​ളാ​ഴ്ച നി​ശ്ച​യ​വും പ്ര​ദ​ര്‍​ശി​പ്പി​ക്കും.