ആ​ല​പ്പു​ഴ ന​ഗ​ര​ച​ത്വ​രം: നാ​ലു​മാ​സ​ത്തി​ന​കം ന​വീ​ക​ര​ണം
Wednesday, November 30, 2022 10:00 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ ന​ഗ​ര​ച​ത്വ​ര​ത്തി​ന്‍റെ പ്രൗ​ഢി കൂ​ട്ടി ആ​ധു​നി​ക​മാ​ക്കു​ന്നു. 2022-23 വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ മൂ​ന്നു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ന​ഗ​ര​ച​ത്വ​ര​ത്തി​ന്‍റെ മോ​ടികൂ​ട്ടി വി​നോ​ദ- സാം​സ്‌​കാ​രി​ക കേ​ന്ദ്ര​മാ​ക്കു​ന്ന​ത്.
മേ​ല്‍​ക്കൂ​ര നി​ര്‍​മാ​ണം, സ്റ്റേ​ജി​ന് മോ​ഡി കൂ​ട്ട​ല്‍, ബാ​ല്‍​ക്ക​ണി നി​ര്‍​മാ​ണം, ടൈ​ല്‍ പാ​ക​ല്‍ തു​ട​ങ്ങി​യ ന​വീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യാ​ണ് ന​ഗ​ര​ച​ത്വ​ര​ത്തെ ആ​ധു​നി​ക​മാ​ക്കി മാ​റ്റു​ന്ന​ത്.
പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ​യാ​ണ് ആ​ശ​യം മു​ന്നോ​ട്ടുവ​ച്ച​ത്. മേ​ല്‍​ക്കൂ​ര നി​ര്‍​മി​ക്കു​ന്ന​തോ​ടെ പ​ക​ല്‍സ​മ​യ​ങ്ങ​ളി​ലും ഇ​വി​ടെ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ൻ സാ​ധി​ക്കും.
ബാ​ല്‍​ക്ക​ണി നി​ര്‍​മി​ക്കു​ന്ന​തോ​ടെ ഒ​രേസ​മ​യം 1500 പേ​രെ വ​രെ ഉ​ള്‍​ക്കൊ​ള്ളി​ക്കാ​നാ​കും. ക​ള​ക്ട​ര്‍ വി.​ആ​ര്‍. കൃ​ഷ്ണ തേ​ജ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ, സൗ​മ്യ രാ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ആ​ല​പ്പു​ഴ​യി​ലെ ഒ​രുകൂ​ട്ടം യു​വ ആ​ര്‍​ക്കി​ടെ​ക്ടു​മാ​രാ​ണ് പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.