ഡി​സം​ബ​ര്‍ മു​ത​ല്‍ എ​ന്‍​എ​സ്‌വി ​പ​ക്ഷാ​ച​ര​ണം
Wednesday, November 30, 2022 10:00 PM IST
ആ​ല​പ്പു​ഴ: കു​ടും​ബാ​സൂ​ത്ര​ണ​ത്തി​ല്‍ പു​രു​ഷ​ന്മാ​രു​ടെ പ​ങ്കാ​ളി​ത്തം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ നോ​സ്‌​കാ​ല്‍​പ്പ​ല്‍ വാ​സ​ക്ടമി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി എ​ന്‍​എ​സ്‌വി ​പ​ക്ഷാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു. ഗ​ര്‍​ഭ​ധാ​ര​ണം, പ്ര​സ​വം, കു​ട്ടി​ക​ളെ വ​ള​ര്‍​ത്ത​ല്‍, ഗ​ര്‍​ഭ​നി​രോ​ധ​ന മാ​ര്‍​ഗം സ്വീ​ക​രി​ക്ക​ല്‍ എ​ന്നി​വ​യെ​ല്ലാം സ്ത്രീ​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വമെ​ന്ന​ത് മാ​റ്റു​ക​യാ​ണ് ല​ക്ഷ്യം.
ഡി​സം​ബ​ര്‍ ആ​ദ്യ​വാ​ര​മാ​ണ് പ​ക്ഷാ​ച​ര​ണം ന​ട​ത്തു​ന്ന​ത്. നാ​ളെ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, മൂന്നിന് ​കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി എ​ന്ന​വി​ട​ങ്ങ​ളി​ലും 7ന് ​ചെ​ങ്ങ​ന്നൂ​ര്‍​ജി​ല്ല ആ​ശു​പ​ത്രി, 8ന് ​ആ​ര്‍​എ​ച്ച്ടി​സി ചെ​ട്ടി​കാ​ട്, ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലും വ​ന്ധ്യം​ക​ര​ണ ക്യാ​മ്പ് ന​ട​ത്തും.

നി​ര്‍​മാ​ണ​ത്തി​ല്‍ പ​രി​ശീ​ല​നം

ആ​ല​പ്പു​ഴ: സം​രം​ഭ​ക​രാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി മാം​സ​ത്തി​ല്‍നി​ന്നു​ള്ള മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. കേ​ര​ള ഇ​ന്‍​സ്റ്റി​റ്റ​്യൂ​ട്ട് ഫോ​ര്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് ഡെ​വ​ല​പ്മെ​ന്‍റി​ന്‍റെ അ​ഗ്രോ ഇ​ന്‍​ക്യൂ​ബേ​ഷ​ന്‍ ഫോ​ര്‍ സ​സ്‌​റ്റെ​യ്‌​ന​ബി​ള്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് അ​നി​മ​ല്‍ സ​യ​ന്‍​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ 14 മു​ത​ല്‍ 21 വ​രെ​യാ​ണ് പ​രി​ശീ​ല​നം. കോ​ഴ്‌​സ് ഫീ, ​സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്ക് ജി​എ​സ്ടി ഉ​ള്‍​പ്പ​ടെ 1,180 രൂ​പ​യാ​ണ് ഏ​ഴു ദി​വ​സ​ത്തെ ഫീ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ഡി​സം​ബ​ര്‍ മൂ​ന്നി​ന​കം www.kied.info വ​ഴി അ​പേ​ക്ഷ ന​ല്‍​ക​ണം. ഫോ​ണ്‍: 0484 2532890/ 2550322.