കോ​മ​ള​പു​രം മി​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ ഹി​ത പ​രി​ശോ​ധ​ന നാ​ളെ
Tuesday, November 29, 2022 10:57 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ടെ​ക്സ​റ്റൈ​ൽ കോ​ർ​പ​റേ​ഷ​ൻ യൂ​ണി​റ്റാ​യ കോ​മ​ള​പു​രം സ്പി​ന്നിം​ഗ് & വീ​വിം​ഗ് മി​ല്ലി​ലെ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള ഹി​ത​പ​രി​ശോ​ധ​ന നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ജീ​വ​ന​ക്കാ​ർ സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. തു​ട​ർ​ന്ന് വോ​ട്ടെ​ണ്ണ​ലും ഫ​ല പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.
ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​റാ​ണ് വ​ര​ണാ​ധി​കാ​രി. സ്ഥാ​പ​ന​ത്തി​ലെ 295 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് സ​മ്മ​തി​ദാ​ന അ​വ​കാ​ശം. രേ​ഖ​പ്പെ​ടു​ത്തു​ന്ന വോ​ട്ടി​ന്‍റെ പ​തി​ന​ഞ്ച് ശ​ത​മാ​നം ല​ഭി​ക്കു​ന്ന സം​ഘ​ട​ന​ക​ളെ​യാ​ണ് അം​ഗീ​കൃ​ത യൂ​ണി​യ​നു​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.
എ​ഐ​ടി​യു​സി, സി​ഐ​ടി​യു ബി​എം​എ​സ്, ടി​യു​സി​ഐ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. സ്ഥാ​പ​ന​ത്തി​ലെ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഹി​ത പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​ടി​യു​സി യൂ​ണി​യ​ൻ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ട്രേ​ഡ് യൂ​ണി​യ​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റെ സ​മീ​പി​ച്ച​താ​ണ് ഹി​ത പ​രി​ശോ​ധ​ന​യി​ലേ​ക്ക് ന​യി​ച്ച​ത്.