മു​ട്ടാ​റി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം
Tuesday, November 29, 2022 10:57 PM IST
എ​ട​ത്വ: മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​സ് (എം) ​മു​ട്ടാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പു മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നു നി​വേ​ദ​നം ന​ല്കി. നീ​രേ​റ്റു​പു​റം മു​ട്ടാ​ര്‍ മെ​യി​ന്‍ ലൈ​നി​ല്‍ അ​ത്തി​മു​ട്ട​ല്‍​പ്പ​ടി​യി​ലും മു​ട്ടാ​ര്‍ പ​ള്ളി​പ്പാ​ല​ത്തി​നു സ​മീ​പ​വും പൈ​പ്പ് പൊ​ട്ടി കി​ട​ക്കു​ന്ന​തു അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല. നീ​രേ​റ്റു​പു​റം ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റി​ൽ പു​തി​യ മോ​ട്ട​ര്‍ പ​മ്പ് സ്ഥാ​പി​ക്കു​ക, മെ​യി​ന്‍ ലൈ​നു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞു​മോ​ന്‍, കേ​ര​ള ക​ര്‍​ഷ​ക യൂ​ണി​യ​ന്‍ എം. ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണി​ച്ച​ന്‍ മ​ണ​ലി​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​ത്യു, സി.​ജെ. ജ​യിം​സ് എ​ന്നി​വ​ര്‍ നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.