തി​രി​തെ​ളി​ച്ചു പ്ര​തി​ഷേ​ധം
Tuesday, November 29, 2022 10:57 PM IST
മ​ങ്കൊ​മ്പ്: വി​ഴി​ഞ്ഞ​ത്തു അ​തി​ജീ​വ​ന​സ​മ​രം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​പ്പ​ന്ത​ൽ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന ആ​ർ​ച്ചു ബി​ഷ​പ്, സ​ഹാ​യ മെ​ത്രാ​ൻ, വി​കാ​രി ജ​ന​റ​ൾ, തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സി​ന്‍റെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടി​ൽ കാ​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം ഫോ​റോ​നാ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. ജ​ന​വി​കാ​രം മാ​നി​ച്ചു സ​മ​ര​ത്തി​ലു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ർ​ച്ച​ചെ​യ്തു പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി തി​രി തെ​ളി​ച്ചു പ്ര​തി​ഷേ​ധ ധ​ർ​ണ​യും ന​ട​ത്തി. അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി പ​ള്ള​ത്തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ല​ഹ​രി വി​രു​ദ്ധ സ​ദ​സ്

എ​ട​ത്വ: ത​ല​വ​ടി ചെ​ത്തി​പു​ര​യ്ക്ക​ല്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ല​ഹ​രി വി​രു​ദ്ധ സ​ദ​സ് ന​ട​ന്നു. സി​നി ആ​ര്‍​ട്ടി​സ്റ്റ് ജ​യ്‌​സ​പ്പ​ന്‍ മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ല​വ​ടി ഉ​പ​ജി​ല്ലാ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം സൗ​ഹൃ​ദ വേ​ദി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള നി​ര്‍​വ​ഹി​ച്ചു.ര​തീ​ഷ് പ​തി​നെ​ട്ടി​ല്‍​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.