എ​സ്പാ​നി​യോ മി​സി​സ് കേ​ര​ള ഇ​ന്ന് ആ​ല​പ്പു​ഴ​യി​ല്‍
Tuesday, November 29, 2022 10:56 PM IST
ആ​ല​പ്പു​ഴ: വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള മി​സി​സ് കേ​ര​ള 2022 സൗ​ന്ദ​ര്യ​മ​ത്സ​രം കാം​ലോ​ട്ട് ഹോ​ട്ട​ലി​ല്‍ ഇ​ന്ന് രാ​വി​ലെ 11-ന് ​ആ​രം​ഭി​ക്കും. മി​ഡി​ല്‍ ഈ​സ്റ്റി​ലും ഇ​ന്ത്യ​യി​ലു​മാ​യി നി​ര​വ​ധി മെ​ഗാ ഇ​വ​ന്‍റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച എ​സ്പാ​നി​യോ ഇ​വ​ന്‍റ്സ് ഒ​രു​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ മാ​ര്‍​ക്ക​റ്റിം​ഗ് ആ​ന്‍​ഡ് പ്രൊ​മോ​ഷ​ന്‍​സ് പ​ര​സ്യ ഏ​ജ​ന്‍​സി​യാ​യ ബ്ലാ​ക് ആ​ന്‍​ഡ് വൈ​റ്റ് ക്രി​യേ​ഷ​ന്‍​സാ​ണ്.
മി​സി​സ് കേ​ര​ള 2022 ന്‍റെ ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍ ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ജാ​സ് ഡി​സൈ​ന​ര്‍ ബൊ​ട്ടീ​ക് ആ​ണ്. മൂ​ന്നു റൗ​ണ്ടു​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ലേ​ക്ക് ല​ഭി​ച്ച മൂ​വാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ളി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്.
സെ​ലി​ബ്രി​റ്റീ​സ്, ഫാ​ഷ​ന്‍ സ്‌​റ്റൈ​ലി​സ്റ്റി​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് മി​സി​സ് കേ​ര​ള​യു​ടെ ജൂ​റി. എ​സ്പാ​നി​യോ ഇ​വ​ന്‍റ്സ് ചെ​യ​ര്‍​മാ​ന്‍ എ.​ടി. അ​ന്‍​വ​ര്‍, മി​സി​സ് കേ​ര​ള​യു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍ സ​ജി​നാ​സ് സ​ലിം, കൊ​റി​യോ​ഗ്രാ​ഫ​ര്‍ ദാ​ലു കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലാ​ണ് മി​സി​സ് കേ​ര​ള 2022 അ​ര​ങ്ങേ​റു​ന്ന​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് മൊ​ബൈ​ല്‍: 9142241010.