കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു
Tuesday, November 29, 2022 10:54 PM IST
അ​മ്പ​ല​പ്പു​ഴ: പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ തീ​ര​ദേ​ശ വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു. വാ​ട​യ്ക്ക​ൽ വ​ലി​യപ​റ​മ്പ് കോ​ള​നി​യി​ൽ സ്ഥാ​പി​ച്ച പു​തി​യ കു​ഴ​ൽക്കിണ​ർ എ​ച്ച്. സ​ലാം എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ ദേ​ശീ​യപാ​ത​യ്ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള 10 മു​ത​ൽ 17 വ​രെ​യു​ള്ള എ​ട്ടു വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കും.
മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ക്കാ​ൻ നാലുപു​തി​യ കു​ഴ​ൽ​ക്കിണ​റു​ക​ൾ നേ​ര​ത്തെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ പു​തി​യ​താ​യി സ്ഥാ​പി​ച്ച ഏഴു കു​ഴ​ൽക്കിണ​റു​ക​ളി​ൽ അ​ഞ്ചാ​മ​ത്തെ കു​ഴ​ൽക്കിണ​റാ​ണ് ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
ന​ഗ​ര​ത്തി​ലേ​ക്കും പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കും വെ​ള്ള​മെ​ത്തി​ക്കു​ന്ന തൂ​ക്കു​കു​ളം, അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വ​ള​ഞ്ഞ​വ​ഴി പ​ടി​ഞ്ഞാ​റ്, അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മാ​പ്പി​ള​ശേ​രി, വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷിഭ​വ​ൻ കു​ഴ​ൽക്കിണ​റു​ക​ളാ​ണ് ആ​ഴ്ച​ക​ൾ​ക്കു മു​മ്പ് നാ​ടി​നു സ​മ​ർ​പ്പി​ച്ച​ത്. ഒ​പ്പം ആ​ലി​ശേ​രി​യി​ലെ കു​ഴ​ൽ​ക്കിണ​റി​ൽനി​ന്നും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി.