പ​ത്മ​ശ്രീ തി​ല​ക​ൻ നാ​ട​കോ​ത്സ​വ​ത്തി​നു നാ​ളെ തു​ട​ക്കം
Tuesday, November 29, 2022 10:54 PM IST
അ​മ്പ​ല​പ്പു​ഴ: ഫോ​ക്ക​സ് അ​മ്പ​ല​പ്പു​ഴ​യു​ടെ പ​ത്മ​ശ്രീ തി​ല​ക​ൻ നാ​ട​കോ​ത്സ​വ​ത്തി​ന് നാ​ളെ അ​മ്പ​ല​പ്പു​ഴ ജം​ഗ്ഷ​നു കി​ഴ​ക്കുവ​ശം ഇ​ആ​ർ​സി പ​ണി​ക്ക​ർ ന​ഗ​റി​ൽ തു​ട​ക്ക​മാ​കു​ം. നാ​ട​കോ​ത്സ​വം എ​ട്ടി​നു സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 6.30ന് ജി.​ സു​ധാ​ക​ര​ൻ ഉദ്ഘാടനം ചെയ്യും. സി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഭ​ര​ണ​സ​മി​തി​യം​ഗം ഫ്രാ​ൻ​സി​സ് ടി. ​മാ​വേ​ലി​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഒ​ന്നാം ദി​വ​സം കൊ​ച്ചി ചൈ​ത്രതാ​ര​യു​ടെ ഞാ​ൻ എ​ന്ന നാ​ട​കം. ര​ണ്ടാം ദി​വ​സം കൊ​ല്ലം ആ​വി​ഷ്കാ​ര​യു​ടെ ദൈ​വം തൊ​ട്ട ജീ​വി​തം എ​ന്ന നാ​ട​കം ന​ട​ക്കും.
മൂ​ന്നാം ദി​വ​സം തി​രു​വ​ന​ന്ത​പു​രം സൗ​പ​ർ​ണി​ക​യു​ടെ ഇ​തി​ഹാ​സം, നാ​ലാം ദി​വ​സം അ​മ്പ​ല​പ്പു​ഴ അ​ക്ഷ​രജ്വാ​ല​യു​ടെ സ്വ​ർ​ണ​മു​ഖി, അ​ഞ്ചാം ദി​വ​സം ചി​റ​യി​ൻ​കീ​ഴ് അ​നു​ഗ്ര​ഹ​യു​ടെ നാ​യ​ക​ൻ, ആ​റാം ദി​വ​സം തി​രു​വ​ന​ന്ത​പു​രം ശ്രീ​ന​ന്ദ​ന​യു​ടെ ബാ​ല​ര​മ, ഏ​ഴാം ദി​വ​സം കൊ​ല്ലം അ​യ​നം നാ​ട​ക​വേ​ദി​യു​ടെ ഒ​റ്റ വാ​ക്ക് എ​ന്നീ നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റും. എ​ട്ടി​ന് വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​നസ​മ്മേ​ള​നം ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണതേ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ള്ളു​വ​നാ​ട് നാ​ദം ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ പ്ര​കാ​ശം പ​ര​ക്കു​ന്ന വീ​ട് എ​ന്ന നാ​ട​കം ന​ട​ക്കും.​ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ സി.​ രാ​ധാ​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ രം​ഗ​ൻ, ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.​ സോ​മ​ൻപി​ള്ള, ബി​ജു സ​രോ​വ​രം എ​ന്നി​വ​ർ പ​റ​ഞ്ഞു.