അ​മൃ​തം ഗോ​പി​നാ​ഥി​ന്‍റെ നൃ​ത്ത​ത്തോ​ടെ തു​ട​ക്കം
Monday, November 28, 2022 10:27 PM IST
ആ​ല​പ്പു​ഴ: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് നി​റ​പ്പ​കി​ട്ടാ​ർ​ന്ന സ്വാ​ഗ​ത​മോ​തി നൃ​ത്ത അ​ധ്യാ​പി​ക​യാ​യ അ​മൃ​തം ഗോ​പി​നാ​ഥ് 35 വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ണി​നി​ര​ത്തി‌ ചി​ട്ട​പ്പെ​ടു​ത്തി​യ നൃ​ത്ത​ശി​ല്പം. സ്വാ​ഗ​ത​നൃ​ത്ത​ത്തോ​ടു​കൂ​ടി​യാ​ണ് ക​ലോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ലെ​ജ​ന​ത്തു​ൾ മു​ഹ​മ്മ​ദീ​യ സ്‌​കൂ​ളി​ലെ ഇം​ഗ്ലീ​ഷ് അ​ധ്യാ​പി​ക പി.​ആ​ർ.​ശ്രീ​ജ എ​ഴു​തി പോ​ൾ ആ​ല​പ്പു​ഴ സം​ഗീ​തം ന​ൽ​കി​യ സ്വാ​ഗ​ത​ഗാ​നം അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ആ​ല​പി​ച്ചു. ക​ലോ​ത്സവ ലോ​ഗോ രൂ​പക​ല്പ​ന ചെ​യ്ത സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്‌​കൂ​ളി​ലെ വ​ർ​ഗീ​സ് ടി. ​ജോ​ഷി​യെ സ്പീ​ക്ക​ർ ആ​ദ​രി​ച്ചു.  ന​ഗ​ര​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ 12 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ആ​ദ്യ ദി​വ​സ​മാ​യ ഇ​ന്ന​ലെ ര​ച​ന മ​ത്സ​ര​ങ്ങ​ൾ, വ​ഞ്ചി​പ്പാ​ട്ട്, ഓ​ട്ട​ൻ​തു​ള്ള​ൽ, ച​വി​ട്ടു​നാ​ട​കം, ന​ങ്ങ്യാ​ർ​കൂ​ത്ത്, ചാ​ക്യാ​ർകൂ​ത്ത്, കുട​ിയാ​ട്ടം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.