ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Sunday, November 27, 2022 2:52 AM IST
മാ​ന്നാ​ർ: ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി ഒ​രാ​ളെ മാ​ന്നാ​ർ പോ​ലി​സ് പി​ടി​കൂ​ടി. മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ ക​രി​യി​ൽ കി​ഴ​ക്കേ​തി​ൽ സു​രേ​ഷ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ൽ ഇ​യാളുടെ പ​ക്ക​ൽനി​ന്ന് പോ​ലീസ് പി​ടി​ച്ചെ​ടു​ത്തു. മു​ട്ടേ​ൽ പാ​ല​ത്തി​നു സ​മീ​പമാണ് സു​രേ​ഷി​നെ പി​ടി​കൂ​ടി​യ​ത്.

വി​വി​ധ പോ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​കം, മ​യ​ക്കു​മ​രു​ന്ന്, അ​ബ്കാ​രി വ​കു​പ്പു​ക​ളി​ലാ​യി മു​പ്പ​ത്തിയെട്ടോ​ളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സു​രേ​ഷ് എ​ന്നും മാ​ന്നാ​ർ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ ഗു​ണ്ടാ ലി​സ്റ്റി​ൽപ്പെട്ട​യാ​ളു​മാ​ണ് സു​രേ​ഷ് എ​ന്ന് പോ​ലീസ് പ​റ​ഞ്ഞു. മാ​ന്നാ​ർ പോ​ലി​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ് എ​ച്ച് ഒ ​ജോ​സ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീം, ​മാ​ന്നാ​ർ എ​സ് ഐ ​അ​ഭി​രാം സി.​എ​സ്.,സി​വി​ൽ പോ​ലി​സ് ഓ​ഫീ​സ​ർ സി​ദ്ധി​ക്ക് ഉ​ൾ അ​ക്ബ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.