രഞ്ജിത്തിന് കരുതലേകാൻ ഇന്ന് ഓറഞ്ച് ചലഞ്ച്
Sunday, November 27, 2022 2:52 AM IST
ഹ​രി​പ്പാ​ട്: വി​ധി​യു​ടെ വി​ള​യാ​ട്ട​ത്തി​ൽ കി​ട​പ്പി​ലാ​യി ജീ​വി​തം വ​ഴി​മു​ട്ടി​യ യു​വാ​വി​നാ​യി ക​രു​ത​ൽ ഇ​ന്നു കൈ ​കോ​ർ​ക്കു​ന്നു. ചേ​പ്പാ​ട് ഏ​വൂ​ർ മേ​ത്തേ വ​ട​ക്കി​ൽ ര​ഞ്ജി​ത്തി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യാ​ണ് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​റ​ഞ്ച് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​രു വ​ശം ത​ള​ർ​ന്നു കി​ട​പ്പി​ലാ​യ ര​ഞ്ജി​ത്തി​ന് ര​ണ്ട് മ​ക്ക​ളാ​ണു​ള്ള​ത്. ഇ​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ചെ​ല​വി​നും മ​റ്റു​മാ​യു​ള്ള തു​ക പോ​ലും ഇ​ല്ലാ​തെ ജീ​വി​തം വ​ഴി​മു​ട്ടി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​രു​ത​ൽ കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷാ​ജി.​കെ.​ഡേ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ന് ഓ​റ​ഞ്ച് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ക​രു​ത​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന 60-ാമ​ത്തെ ച​ല​ഞ്ചാ​ണി​ത്. ചേ​പ്പാ​ട് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യപ​ള്ളി കു​രി​ശ​ടി​യിൽനി​ന്ന് ആ​രം​ഭി​ക്കും ഫാ.​അ​ല​ക്സാ​ണ്ട​ർ വ​ട്ട​ക്കാ​ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ​മാ​ഹ​രി​ക്കു​ന്ന പ​ണം വൈ​കി​ട്ട് 5ന് ​ഏ​വൂ​ർ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ര​ഞ്ജി​ത്തി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും.