വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം: ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Sunday, November 27, 2022 2:52 AM IST
ഹ​രി​പ്പാ​ട്: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം. ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ് എ​ടു​ത്തു. മു​തു​കു​ളം യു​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ്കൂ​ളി​ലെ ബ​സ് ഡ്രൈ​വ​റാ​യ മു​തു​കു​ളം ഏ​ഴാം വാ​ർ​ഡ് തു​മ്പ​മം​ഗ​ലം നി​ചി​ൻ (കു​ട്ടാ​യി-36) പ്ര​തി​യാ​ക്കി ക​ന​ക​ക്കു​ന്ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

23നു ​രാ​വി​ലെയാ​യി​രു​ന്നു സം​ഭ​വം. ചൈ​ൽ​ഡ് ലൈ​നി​ൽ ല​ഭി​ച്ച പ​രാ​തിയുടെ അടിസ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും റി​പ്പോ​ർ​ട്ട് പോ​ലീ​സി​ന് കൈ​മാ​റു​ക​യും തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേസെടുക്കുക യുമായിരുന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ലാ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.