റോ​ഡി​ലെ കു​ഴി​യി​ൽവീ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് പ​രിക്ക്
Sunday, November 27, 2022 2:52 AM IST
പൂ​ച്ചാ​ക്ക​ൽ: റോ​ഡി​ലെ കു​ഴി​യി​ൽവീ​ണ് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ ഗു​രു​ത​ര​മാ​യ പ​രു​ക്കോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രുമ്പ​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം ഷൈ​ല​ജ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രിക്കു പ​റ്റി​യ ഷൈ​ല​ജ എ​റ​ണാ​കു​ളം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

പെ​രു​മ്പ​ളം വാ​ത്തി​ക്കാ​ട് ജെ​ട്ടി​യി​ൽ ഭ​ർ​ത്താ​വ് ശ​ശി​കു​മാ​റു​മൊ​ത്ത് സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ റോ​ഡി​ലെ കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ദ്വീ​പി​ലെ റോ​ഡു​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കാ​ൽ​ന​ട​ക്കാ​ർ​ക്കു പോ​ലും യാ​ത്ര അ​സാ​ധ്യ​മാ​യ​തോ​ടെ റോ​ഡ് ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​ക​ർ രം​ഗ​ത്തു​ണ്ട്. പെ​രു​മ്പ​ളം പ​ഞ്ചാ​യ​ത്തി​ലെ മാ​ർ​ക്ക​റ്റ് -പ​ട്ടേ​ക്കാ​ട്, അ​ര​യു​കു​ള​ങ്ങ​ര, പ​ന​മ്പ്കാ​ട്, അ​ര​യു​കു​ള​ങ്ങ​ര,ന്യൂ ​സൗ​ത്ത്, കൊ​ട്ട​ങ്ങാ​പ്പ​റ​മ്പ്, കാ​ള​ത്തോ​ട് എ​ന്നി​വ പൂ​ർ​ണ​മാ​യും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലെ​ന്നാ​ണ് ദ്വീ​പ് നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.