മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​ക​രാ​യി തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സ്
Friday, November 25, 2022 10:34 PM IST
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണ തൊ​ഴി​ലാ​ളി​ക്കു ര​ക്ഷ​ക​രാ​യി തോ​ട്ട​പ്പ​ള്ളി കോ​സ്റ്റ​ൽ പോ​ലീ​സ്. തോ​ട്ട​പ്പ​ള്ളി പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് പ​ത്തൊ​മ്പ​താം മൈ​ലി​ൽ ജ​നു​വ​രി ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി കോ​മ​ന പു​തു​വ​ൽ സു​നി​യാ​ണ് നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​ത്.
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ കോ​സ്റ്റ​ൽ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ​നി​ന്ന് സി​പി​ഒ സി.​എം. ഷെ​ജീ​ർ, ലാ​സ്‌​കർ ലി​ജു, നി​ഖി​ൽ, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻമാ​രാ​യ ശ്രീ​മോ​ൻ, പ്ര​മോ​ദ് എ​ന്നി​വ​ർ സു​നി​യെ ര​ക്ഷി​ച്ചു ക​ര‌​യ്ക്ക്‌ എ​ത്തി​ക്കു​ക​യും ഹാ​ർ​ബ​റി​ൽ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സു​നി തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.