മ​യ​ക്കു​മ​രു​ന്ന് വില്പന; വി​ദേ​ശ​പൗ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Friday, November 25, 2022 10:34 PM IST
ഹ​രി​പ്പാ​ട്: മ​യ​ക്കു​മ​രു​ന്ന് വി​ല്പന യുമായി ബന്ധപ്പെട്ട് വി​ദേ​ശ പൗ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​യ എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യെ​യും ര​ണ്ടു ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ​യു​മാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സ് ത​മി​ഴ്നാ​ട്ടി​ൽനി​ന്നു പി​ടി​കൂ​ടി​യ​ത്.
മ​യ​ക്കു​മ​രു​ന്ന് മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​നാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യാ​യ ജോ​ൺ കി​ലാ​ച്ചി ഓ​ഫ​റ്റോ, തി​രു​പ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ തി​രു​പ്പൂ​ർ സെ​ക്ക​ൻ​ഡ് സ്ട്രീ​റ്റ്, 46 കാ​മ​രാ​ജ് ന​ഗ​ർ വ​ടി​വേ​ൽ (43), തി​രു​വ​ല്ലൂ​ർ ഫ​സ്റ്റ് സ്ട്രീ​റ്റ്, രാ​യ​പു​രം മ​ഹേ​ഷ് കു​മാ​ർ (27) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2011 ന​വം​ബ​ർ എ​ട്ടി​ന് ഡാ​ണാ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ മു​റി​യെ​ടു​ത്ത് എം​ഡി​എം​എ വി​ല്പ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഏ​ഴു യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളു​ടെ വാ​ട്സ്ആ​പ്പ്, ഗൂ​ഗി​ൾ പെ​യ്മെ​ന്‍റ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ൺ, കാ​യം​കു​ളം ഡി​വൈ​എ​സ്പി ​അ​ല​ക്സ് ബേ​ബി എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹ​രി​പ്പാ​ട് എ​സ്എ​ച്ച്ഒ ശ്യാം ​കു​മാ​ർ വി.​എ​സ്, എ​സ്ഐ, സ​വ്യ​സാ​ചി, സീ​നി​യ​ർ സി​പി​ഒ. അ​ജ​യ​കു​മാ​ർ, നി​ഷാ​ദ്, അ​ഖി​ൽ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.