വാ​ഹ​നാ​പ​ക​ടം: മ​രി​ച്ച​യാ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് 74 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം
Friday, November 25, 2022 10:32 PM IST
മു​ഹ​മ്മ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ശ്രി​ത​ർ​ക്ക് 74 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. ജി​ല്ലാ കോ​ട​തി​യി​ലെ പ്രൊ​സ​സ് സെ​ർ​വ​ർ എ​സ് എ​ൽ പു​രം പ​ട​വെ​ട്ടി​യി​ൽ വീ​ട്ടി​ൽ ആ​ർ.​ ര​തീ​ഷി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​നാ​പ​ക​ട ട്രി​ബ്യൂ​ണ​ൽ ജോ​ഷി ജോ​ൺ ഉ​ത്ത​ര​വി​ട്ട​ത്. 2020 ജൂ​ൺ ഏ​ഴി​ന് ദേ​ശീ​യ​പാ​ത​യി​ൽ വ​ള​വ​നാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
ഓ​ഫീ​സി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്ന ര​തീ​ഷി​ന്‍റെ ബൈ​ക്കി​ൽ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ ഇ​ൻ​ഷ്വറ​ൻ​സ് ക​മ്പ​നി​യാ​യ റോ​യ​ൽ സു​ന്ദ​രം ജ​ന​റ​ൽ ഇ​ൻഷ്വറ​ൻ​സ് ആ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത്. വാ​ദി​ക്കു​വേ​ണ്ടി അ​ഡ്വ. ജ​യിം​സ് ചാ​ക്കോ, അ​ഡ്വ. ജോ​സ് വൈ. ​ജ​യിം​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.