വേ​ഗ​ത​യേ​റി​യ താ​ര​മാ​യി അ​ഭി​രാ​മി
Friday, November 25, 2022 10:32 PM IST
മു​ഹ​മ്മ: ജി​ല്ലാ കാ​യി​ക​മേ​ള​യി​ലെ വേ​ഗ​ത​യേ​റി​യ താ​ര​മാ​യി അ​ഭി​രാ​മി. ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥിനി​യാ​യ പി.​വി. അ​ഭി​രാ​മി​യാ​ണ് ജൂ​ണി​യ​ര്‍ വി​ഭാ​ഗം 100 മീ​റ്റ​ര്‍ ഓ​ട്ടം 13.03 സെ​ക്ക​ന്‍​ഡ്‌​സി​ല്‍ ഫി​നി​ഷ് ചെ​യ്ത് സു​വ​ര്‍​ണ നേ​ട്ടം കൊ​യ്ത​ത്. ആ​ല​പ്പു​ഴ പ്ര​ഭാ​ത​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ് റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി​ന​യ​ന്‍റേ​യും ക​ള​ര്‍​കോ​ട് ഗ​വ. എ​ല്‍​പി​എ​സി​ലെ അ​ധ്യാ​പി​ക​യാ​യ അ​നി​ത​യു​ടേ​യും മ​ക​ളാ​ണ്. 200 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ട്രി​പ്പി​ള്‍ ജം​പി​ലും  ​അ​ഭി​രാ​മി പ​ങ്കെ​ടു​ക്കും. 400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ അ​ഭി​രാ​മി ഉ​ള്‍​പ്പെ​ട്ട ടീ​മാ​ണ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.