കാ​യി​കാ​ധ്യാ​പ​ക​നാ​യ സാം​ജി തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി
Friday, November 25, 2022 10:32 PM IST
ചേ​ർ​ത്ത​ല: കാ​യി​കാ​ധ്യാ​പ​ക​നാ​യ സാം​ജി തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി​യ​ത് സ​ഹോ​ദ​ര​ങ്ങ​ൾ അ​ട​ക്കം നാ​ല് താ​ര​ങ്ങ​ളെ. കോ​ട്ട​യം സ്പോ​ഴ്സ് കൗ​ൺ​സി​ൽ കോ​ച്ചും മു​ഹ​മ്മ കാ​യി​പ്പു​റം സ്വ​ദേ​ശി​യു​മാ​യ സാം​ജി​യാ​ണ് നാ​ല് കു​ട്ടി​ക​ൾ​ക്ക് കാ​യി​ക മേ​ഖ​ല​യി​ലേ​ക്ക് വ​ഴി​കാ​ട്ടി​യാ​യ​ത്. ചാ​ര​മം​ഗ​ലം ഡി​വി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി പി. സ്നേ​ഹ, ഇ​തേ​സ്കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി പി. അ​ഭി​ഷേ​ക് എ​ന്നീ സ​ഹോ​ദ​ര​ങ്ങ​ളെ പോ​ൾ വാ​ൾ​ട്ടി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്.
തി​രു​ന​ല്ലൂ​ർ ഗ​വ.​ എ​ച്ച്എ​സ്എ​സി​ലെ അ​ഭി​ന​വ് ശ്രീ​റാം ലോം​ഗ്ജം​മ്പ് സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും ചെ​ത്തി സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ലെ അ​തു​ൽ ടി.​എം. 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ലു​മാ​ണ് നാ​ൽ​വ​ർ സം​ഘം മി​ന്നി​തി​ള​ങ്ങി​യ​ത്. കാ​യി​ക രം​ഗ​ത്ത് ക​ഴി​വ് ഒ​ന്നും തെ​ളി​യി​ച്ചി​ട്ടി​ല്ലാ​ത്ത അ​ഭി​ന​വി​നെ 12 ദി​വ​സം കൊ​ണ്ടാ​ണ് ലോം​ഗ്ജം​മ്പി​ൽ ഒ​ന്നാ​മ​തെ​ത്തി​ച്ച​തെ​ന്നും സം​സ്ഥാ​ന ത​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ​രി​ശീ​ല​നം തു​ട​ങ്ങു​മെ​ന്നും സാം​ജി പ​റ​ഞ്ഞു.