ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ൻ‌ ദൂ​ര​ത്തി​ലെ​റി​ഞ്ഞ് ഏ​ഴാം ക്ലാ​സു​കാ​രി അ​മേ​യ തോ​മ​സ്
Friday, November 25, 2022 10:32 PM IST
ചേ​ർ​ത്ത​ല: ഷോ​ട്ട്പു​ട്ടും ജാ​വ​ലി​നും ദൂ​ര​ത്തി​ലെ​റി​ഞ്ഞ് ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി അ​മേ​യ തോ​മ​സ്. ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യും ആ​ല​പ്പു​ഴ നാ​ലുതൈ​യ്ക്ക​ൽ മ​നോ​ജ് തോ​മ​സി​ന്‍റെ​യും അ​നു​വി​ന്‍റെ​യും മ​ക​ളാ​യ അ​മേ​യ തോ​മ​സാ​ണ് സ​ബ്ജൂ​ണിയ​ർ ഇ​ന​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

കോ​വി​ഡ് കാ​ല​ഘ​ട്ടം മു​ത​ലാ​ണ് ത്രോ ​ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ആ​ല​പ്പു​ഴ ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. കൂ​ടാ​ത നീ​ന്ത​ലും ഓ​ട്ട​വും പാ​ട്ടി​ലും പ​ഠി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന ത​ല​ത്തി​ലും ഒ​ന്നാം സ്ഥാ​നം ആ​ർ​ക്കും വി​ട്ടു​ന​ൽ​കി​ല്ലെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് അ​മേ​യ തോ​മ​സ്.