ജി​ല്ലാ കാ​യി​ക​മേ​ള: ചേ​ര്‍​ത്ത​ല മു​ന്നി​ല്‍
Friday, November 25, 2022 10:32 PM IST
ചേ​ര്‍​ത്ത​ല: റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ര​ണ്ടാം​ദി​നം 48 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ആ​തി​ഥേ​യ​രാ​യ ചേ​ര്‍​ത്ത​ല​യാ​ണ് 178 പോ​യി​ന്‍റോ​ടെ മു​ന്നി​ല്‍. 167 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 37 ഉം 36​ഉം പോ​യി​ന്‍റു​ക​ളു​മാ​യി മാ​വേ​ലി​ക്ക​ര​യും തു​റ​വൂ​രു​മാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ളി​ല്‍.

17 സ്വ​ര്‍​ണ​വും 20 വെ​ള്ളി​യും 13 വെ​ങ്ക​ല​വു​മാ​യാ​ണ് ചേ​ര്‍​ത്ത​ല​യു​ടെ കു​തി​പ്പ്. 18 സ്വ​ര്‍​ണ​വും 14 വെ​ള്ളി​യും ഒ​മ്പ​തു വെ​ങ്ക​ലു​വു​മാ​ണ് ആ​ല​പ്പു​ഴ നേ​ടി​യ​ത്. ട്രാ​ക്കി​ല്‍ പ്ര​ധാ​ന പോ​രാ​ട്ടം ചേ​ര്‍​ത്ത​ല​യും ആ​ല​പ്പു​ഴ​യും ത​മ്മി​ലാ​ണ്. സ്‌​കൂ​ള്‍ ഇ​ന​ത്തി​ല്‍ അ​ഞ്ചു സ്വ​ര്‍​ണ​വും ആ​റു​വെ​ള്ളി​യും ര​ണ്ടു​വെ​ങ്ക​ല​വു​മ​ട​ക്കം 45 പോ​യി​ന്‍റ് നേ​ടി​യ ആ​ല​പ്പു​ഴ ലി​യോ​തേ​ര്‍​ട്ടീ​ന്താ​ണ് മു​ന്നി​ല്‍.

നാ​ലു സ്വ​ര്‍​ണ​വും ഏ​ഴു​വെ​ള്ളി​യും ര​ണ്ടു വെ​ങ്ക​ല​വു​മ​ട​ക്കം 43 പോ​യി​ന്‍റു​മാ​യി ചാ​ര​മം​ഗ​ലം ഗ​വ​ണ്‍​മെ​ന്‍റ് ഡി​വി​എ​ച്ച്എ​സ്എ​സ് തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

25 പോ​യി​ന്‍റു​മാ​യി അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി എ​ച്ച്എ​സ്എ​സ്എ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു സ​മാ​പി​ക്കും.