കാ​യി​ക​മേ​ള​യെ മു​ഹ​മ്മ​യി​ലെ​ത്തി​ച്ച​ത് മ​ദ​ർ തെ​രേ​സ സ്കൂ​ളി​ലെ ക​ളി​ക്ക​ളം
Thursday, November 24, 2022 10:33 PM IST
മു​ഹ​മ്മ: മു​ഹ​മ്മ​യു​ടെ കാ​യി​ക മോ​ഹ​ങ്ങ​ൾ​ക്ക് പു​ള​ക​ച്ചാ​ർ​ത്താ​യാ​ണ് റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ താ​ല​ങ്ങ​ളി​ൽ മു​ഹ​മ്മ​യു​ടെ പേ​ര് സ്വ​ർ​ണ​ലി​പി​ക​ളി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത കാ​യി​ക താ​ര​ങ്ങ​ൾ പ​ല​രു​ണ്ട്.
മു​ഹ​മ്മ​യു​ടെ കാ​യി​ക മി​ക​വി​ന് അം​ഗീ​കാ​ര​മെ​ന്ന പോ​ലെ​യാ​ണ് റ​വ​ന്യു ജി​ല്ലാ കാ​യി​ക​മേ​ള​യ്ക്ക് മു​ഹ​മ്മ വേ​ദി​യാ​യ​ത്. മു​ഹ​മ്മ മ​ദ​ർ തെ​രേ​സ ഹൈ​സ്കൂ​ളി​ന്‍റെ സു​സ​ജ്ജ​മാ​യ ഗ്രൗ​ണ്ടാ​ണ് മേ​ള​യു​ടെ സം​ഘാ​ട​ക​രെ മു​ഹ​മ്മ​യി​ലേ​ക്ക് മാ​ടിവി​ളി​ച്ച​ത്. ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന്‍റെ 400 മീ​റ്റ​ർ ഗ്രൗ​ണ്ടാ​യി​രു​ന്നു ഇ​തു​വ​രെ കാ​യി​ക മാ​മാ​ങ്ക​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ​ത്. ഹൈ​വേ വി​ക​സ​നം വ​ന്ന​തോ​ടെ ഈ ​സ്ഥാ​നം മു​ഹ​മ്മ മ​ദ​ർ തെ​രേ​സ സ്കൂ​ൾ ഗ്രൗ​ണ്ടി​നാ​യി. ഏ​ഴു ട്രാ​ക്കു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യു​ന്ന​ത്ര വി​സ്തൃ​തി​യി​ലാ​ണ് ഗ്രൗ​ണ്ട് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ൾ പ​ല​തി​നും ഗ്രൗ​ണ്ട് വേ​ദി​യാ​യി ക​ഴി​ഞ്ഞു. ചേ​ർ​ത്ത​ല സ​ബ് ജി​ല്ലാ അ​ത്‌ല​റ്റി​ക് മീ​റ്റ്, അ​ത്‌ല​റ്റി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ത​ല മീ​റ്റ് എ​ന്നി​വ​യ്ക്കെ​ല്ലാം ഗ്രൗ​ണ്ട് വേ​ദി​യാ​യി. റ​വ​ന്യു ജി​ല്ലാ ഹോ​ക്കി മ​ൽ​സ​ര​വും ഇ​വി​ടെ ന​ട​ത്താ​നാ​ണ് ഒ​രു​ങ്ങു​ന്ന​ത്.