മു​ഹ​മ്മ​യി​ൽ മ​നം മ​യ​ങ്ങി അ​തി​ഥി​താ​ര​ങ്ങ​ൾ
Thursday, November 24, 2022 10:33 PM IST
മു​ഹ​മ്മ: മു​ഹ​മ്മ​യു​ടെ ഗ്രാ​മ​ഭം​ഗി​യി​ൽ മ​യ​ങ്ങി നി​ൽ​ക്കു​ക​യാ​ണ് അ​തി​ഥി​താ​ര​ങ്ങ​ൾ. മു​ഹ​മ്മ​യു​ടെ ച​രി​ത്ര​പ്പെ​രു​മ​യും കാ​യ​ലോ​ര ഭം​ഗി​യും പാ​തി​രാ​മ​ണ​ൽ ദ്വീ​പും കാ​യി​ക മേ​ള​യ്ക്ക് എ​ത്തി​യ​വ​ർ​ക്ക് ഹൃ​ദ്യ​മാ​യ വി​രു​ന്നാ​ണ്. താ​ര​ങ്ങ​ളു​ടെ മ​നം ക​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് മ​ദ​ർ തെ​രേ​സ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്.
മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ഗ്രൗ​ണ്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മെ​ല്ലാം വെ​ടി​പ്പാ​ക്കി. വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് പ്ര​ത്യേ​ക സം​വി​ധാ​ന​മൊ​രു​ക്കി. സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ ഒ​രു​ക്കു​ന്നു. എ​താ​വ​ശ്യ​ത്തി​നും താ​ര​ങ്ങ​ളു​ടെ വി​ളി​പ്പു​റ​ത്ത് എ​ന്ന പോ​ലെ വോ​ള​ന്‍റി​യേ​ഴ്സ് ഉ​ണ്ട്. താ​ര​ങ്ങ​ളു​ടെ​യും കൂ​ടെ​യു​ള്ള​വ​രു​ടെ​യും താ​മ​സ സൗ​ക​ര്യ​ങ്ങ​ളും കു​റ്റ​മ​റ്റ രീ​തി​യി​ൽ ഒ​രു​ക്കാ​ൻ മാ​നേ​ജ്മെ​ന്‍റി​നാ​യി.