റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള തു​ട​ങ്ങി
Thursday, November 24, 2022 10:33 PM IST
മു​ഹ​മ്മ: റ​വ​ന്യു ജി​ല്ലാ കാ​യി​ക മേ​ള​യ്ക്ക് മു​ഹ​മ്മ മ​ദ​ർ തെ​രേ​സ ഹൈ​സ്കൂൾ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള കാ​യി​ക താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന മേ​ള എ.​എം. ആരിഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​യി മാ​റു​ന്ന കാ​യി​ക താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​രും സ​മൂ​ഹ​വും മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ആ​രിഫ് പ​റ​ഞ്ഞു. ന​ല്ല ഗ്രൗ​ണ്ടു​ക​ൾ പോ​ലു​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പ​ല​തും. ഇ​ത്ത​രം പ​രി​മി​തി​ക​ൾ കാ​യി​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ക്ക​രു​ത്. സ​ർ​ക്കാ​രും കാ​യി​ക പ്രേ​മി​ക​ളും കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ലും പ്രോ​ത്സാഹ​ന​ത്തി​ലും ശ്ര​ദ്ധി​ക്ക​ണം. ചെ​റു​പ്പം മു​ത​ൽ ന​ല്ല ശി​ക്ഷ​ണം ല​ഭി​ക്ക​ണം.

എ​ന്നാ​ൽ, മാ​ത്ര​മേ കാ​യി​ക മേ​ഖ​ല​യ്ക്ക് മു​ത​ൽ​കൂ​ട്ടാ​കു​ന്ന താ​ര​ങ്ങ​ളെ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യൂ. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി കു​റ്റ​മ​റ്റ പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കി​യാ​ൽ കാ​യി​ക മേ​ഖ​ല​യി​ലും ന​മു​ക്ക് മു​ന്നി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.

ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മ​ഹീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ല​പ്പു​ഴ ഡി​ഡി​ഇ പി.​ സു​ജാ​ത, മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ണ​ൽ ഡ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ വി.​കെ.​ അ​ശോ​ക് കു​മാ​ർ, കൈ​റ്റ് ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഋ​ഷി ന​ട​രാ​ജ​ൻ, ചേ​ർ​ത്ത​ല ഡി​ഇ​ഒ സി.​എ​സ്. ​ശ്രീ​ക​ല, എ​സ്.​ ധ​ന​പാ​ൽ, സോ​ണി പാ​വേ​ലി​ൽ, കെ.​ രാ​ജേ​ഷ് കു​മാ​ർ, എ​ൽ.​ വി​നോ​ദ് കു​മാ​ർ, മ​ദ​ർ തെ​രേ​സാ ഹൈ​സ്ക്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി.​എ. ​ജ​യിം​സുകു​ട്ടി, ഉ​ണ്ണി ശി​വ​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​നു ചേ​രു​ന്ന സ​മാ​പ​നസ​മ്മേ​ള​നം ദ​ലീ​മാ ജോ​ജോ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​ന്താ​രാ​ഷ്ട്ര കാ​യി​ക താ​രം ആ​ർ.​ സ​ജീ​വ​ൻ മു​ഖ്യാ​ഥി​തി​യാ​കും. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ഫാ.​ ഡോ.​ സാം​ജി വ​ട​ക്കേ​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി.​ വി​ജു സ്വാ​ഗ​ത​വും ജോ​സ​ഫ് ജോ​ർ​ജ് ന​ന്ദി​യും പ​റ​യും.