പി​ടി​എ തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രേ വി​ദ്യാ​ഭ്യാ​സമ​ന്ത്രി​ക്കു പ​രാ​തി
Thursday, November 24, 2022 10:29 PM IST
കാ​യം​കു​ളം: കാ​യം​കു​ളം ബോ​യ്സ് ഹ​യ​ർ​ സെ​ക്ക​ന​ൻ​ഡ​റി സ്കൂ​ൾ പിടിഎയു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ സ്കൂ​ളി​ലെ പത്തു ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ വി​ദ്യാ​ഭ്യാ​സമ​ന്ത്രി ശി​വ​ൻകു​ട്ടി​ക്കു പ​രാ​തി ന​ൽ​കി​. കാ​യം​കു​ളം സ്വ​ദേ​ശി​യാ​യ സി​യാ​ദ്.​എ​ച്ച് എ​ന്ന ര​ക്ഷ​ക​ർ​ത്താ​വ് ആ​ല​പ്പു​ഴ ഡി​ഡി​ഇക്കും ​പ​രാ​തി ന​ൽ​കി. ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി​ട്ടാ​ണ് പി​ടി​എ പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന​തെ​ന്ന് ഇ​വ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
രാ​ഷ്ട്രീ​യ താ​ത്പ​ര്യം മാ​ന​ദ​ണ്ഡ​മാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യും വ്യ​ക്ത​മാ​യ റി​പ്പോ​ർ​ട്ടോ, വ​ര​വു​ചെ​ല​വ് ക​ണ​ക്കോ അ​വ​ത​രി​പ്പി​ക്കാ​തെ ജ​ന​റ​ൽ ബോ​ഡി വി​ളി​ച്ചു​കൂ​ട്ടി പ്ര​ഹ​സ​നം ന​ട​ത്തു​ന്ന​തി​ന​പ്പു​റം ഇ​വി​ടെ പി​ടി​എ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദ് ചെ​യ്ത് പു​തി​യ പി​ടി​എ ക​മ്മി​റ്റി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ ആ​വ​ശ്യം.